യുവേഫ നാഷൻസ് ലീഗിന്‍റെ ഫൈനലിൽ ഇന്ന് ക്രൊയേഷ്യ സ്പെയിനെ നേരിടും.കഴിഞ്ഞ സീസണിൽ ഫ്രാൻസിനോട് കൈവിട്ട കിരീടം തിരിച്ച് പിടിക്കാനായാണ് സ്പെയിൻ ക്രൊയേഷ്യക്കെതിരായ കലാശപോരിന് ഇറങ്ങുന്നത്, നെതർലാന്‍റിലെ ഫ്രെയനൂർ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.15നാണ് മത്സരം അരങ്ങേറുക.
കന്നിക്കീരിടം ലക്ഷ്യമിട്ട് യുവേഫ നാഷൻസ് ലീഗിന്‍റെ കലാശ പോരാട്ടത്തിൽ സെപയിനും ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോൾ വാശിയേറിയ മത്സരത്തിനാവും റോട്ടർഡാമിലെ ഫെയനൂർ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.. സെമിഫൈനലിൽ കരുത്തരായ നെതർലാന്‍റിനെ രണ്ടിനെതിരെ 4 ഗോളുകൾക്ക് തകർത്താണ് ക്രൊയേഷ്യ സ്പെയിനിനെതിരായ കലാശ പോരിന് ഇറങ്ങുന്നത്.
മറുവശത്ത് ഇറ്റലിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ ജയവുമായാണ് അൽവാരോ മൊറാട്ടയും സംഘവും ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ഇറങ്ങുന്നത്. കരുത്തുറ്റ യുവത്വം നിറഞ്ഞ മധ്യ നിരയിലാണ് ക്രൊയേഷ്യക്കെതിരെ സ്പെയിൻ പ്രതീക്ഷയർപ്പിക്കുന്നത്. മിഡ്ഫീൾഡിൽ യുവാതാരങ്ങളായ റോഡ്രിയും ബാഴ്സാ താരമായ ഗാവിയും ഒന്നിക്കുമ്പോൾ റോട്ടർഡാമിൽ തങ്ങളുടെ ആദ്യ നാഷൻസ് ലീഗ് കിരീടം സ്വന്തമാക്കാനാവും എന്ന പ്രതീക്ഷയിലായിരിക്കും പരീശീലകൻ ലൂയിസ് ഡെ ഫ്യുവെന്‍റെയും സംഘവും ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ഇറങ്ങുക..സെമിഫൈനലിൽ ഗോൾ നേടിയ വിയ്യാറയൽ താരം യേർമി പിനോ ക്രൊയേഷ്യക്കെതിരായ ഫൈനലിൽ സ്പെയിനിന്‍റെ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും.
മറുവശത്ത് പ്രായം തളർത്താത്ത മിഡ്ഫീൾഡ് മാന്ത്രികൻ ലൂക്ക മോഡ്രിച്ചിന്‍റെ കരുത്തിലാവും ക്രൊയേഷ്യ സ്പെയിനിനെതിരായ കലാശ പോരിന് ഇറങ്ങുക.മിഡ്ഫീൾഡിൽ കളി മെനയുന്നതിനൊപ്പം ആവശ്യഘട്ടങ്ങളിൽ ഗോൾ കണ്ടെത്താനുള്ള മോഡ്രിച്ചിന്‍റെ മികവിലാണ് ക്രൊയേഷ്യയുടെ കിരീട പ്രതീക്ഷകൾ. യുവേഫ നാഷൻസ് ലീഗിന്‍റെ കലാശ പോരാട്ടത്തിൽ ലിവാകോവിച്ചും ഇവാൻ പെരിസിച്ചും, ആന്ദ്രെ ക്രമാരിച്ചും ആദ്യ ഇലവനിൽ അണിനിരക്കുന്നതോടെ ക്രോട്ടുകളുടെ പോരാട്ട വീര്യത്തെ മറികടക്കുക അൽവാരോ മൊറാട്ടക്കും സംഘത്തിനും എളുപ്പമായിരിക്കില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here