യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിയുടെ കുതുപ്പിനെ തടഞ്ഞ് ഫ്രാൻസ്. 3-1 നാണ് അസൂരിപടയെ ഫ്രാൻസ് പരാജയപ്പെടുത്തിയത്. അഡ്രിയന്‍ റാബിയോട്ടയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ഫ്രാൻസ് ജയം സ്വന്തമാക്കിയത്. ഇറ്റലിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിൽ കിലിയൻ എംബാപ്പെയില്ലാതെയാണ് ഫ്രാൻസ് കളിക്കാനിറങ്ങിയത്. രണ്ടാം മിനിറ്റില്‍ തന്നെ അഡ്രിയന്‍ റാബിയോട്ടായിലൂടെ ലീഡ് നേടാൻ ഫ്രാൻസിന് സാധിച്ചു.
ഗുഗ്ലിയല്‍മോ വിക്കാരിയോയുടെ മുപ്പതിമൂന്നാം മിനിറ്റിലെ സെല്‍ഫ് ഗോളിലൂടെ ലീഡ് ഇരട്ടിയാക്കാൻ സാധിച്ച ഫ്രഞ്ചപടക്ക് നെഞ്ചിടിപ്പ് ഏറ്റികൊണ്ട് മുപ്പതിയഞ്ചാം മിനിറ്റിൽ ആന്‍ഡ്രിയ കാംബിയാസോ ഇറ്റലിക്ക് വേണ്ടി ഗോൾ നേടി.
Also Read: ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ ഷമിയുമെത്തും ഇന്ത്യക്കായി
അറുപത്തിയഞ്ചാം മിനിറ്റിൽ രണ്ടാം ഗോൾ നേടി അഡ്രിയന്‍ റാബിയോട്ടാ ടീമിന്റെ ലീഡ് വർധിപ്പിച്ചതോടെ ഫ്രാൻസ് വിജയമുറപ്പിക്കുകയായിരുന്നു. അപരാജിതരായി മുന്നേറിയ ഇറ്റലിയുടെ തേരോട്ടത്തിന് ഇതോടെ അന്ത്യം കുറിക്കാനും ഫ്രഞ്ച് പടക്ക് സാധിച്ചു. ജയത്തോടെ ഇറ്റലിക്കൊപ്പം തുല്യ പോയിന്റ് നേടാനും ഗോൾ ശരാശരിയിൽ ഒന്നാം സ്ഥാനത്തെത്താനും ഫ്രാൻസിന് സാധിച്ചു.
Also Read: കുഞ്ഞിനെ കണ്ട് കൊതിതീർന്നില്ല; ഒസീസിനെതിരായ ആദ്യ ടെസ്റ്റിന് പ്രമുഖ താരമില്ല
ആറ് മത്സരങ്ങളില്‍ നാല് വിജയവും ഒന്നുവീതം സമനിലയും പരാജയവുമടക്കം 13 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഇറ്റലി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here