യൂവേഫ നേഷൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ ഇറ്റലി സ്പെയിനിനെ നേരിടും. വെള്ളിയാഴ്ച പുലർച്ചെ 12:15 നാണു മത്സരം. യൂറോപ്യൻ ശക്തികളായ സ്പെയിനും ഇറ്റലിയും നേരിട്ട് ഏറ്റുമുട്ടുമ്പോൾ നെതെർലാൻഡ്‌സിലെ ഡി ഗ്രോൽ വെസ്റ്റ് സ്റ്റേഡിയത്തിൽ തീപാറും എന്ന് ഉറപ്പാണ്. യുവ താരങ്ങൾ കൊണ്ടും പരിചയ സമ്പന്നത കൊണ്ടും സമ്പന്നമാണ് സ്പെയിൻ ടീം. ഗവിയും, ആൻസു ഫാത്തിയും, യേറെമി പിനോയും അടങ്ങുന്ന സ്പെയിനിന്റെ യുവതാരങ്ങൾ കളം നിറഞ്ഞു കളിച്ചാൽ മത്സരം അനായാസമായി സ്പെയിനിനു കൈയടക്കാം
Also Read: ഉദ്‌ഘാടനം വരെയെത്തിയില്ല, ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കെ പാലം തകർന്നു വീണു
ഇറ്റാലിയൻ പോരാളികളായ ഫെഡറികോ ഡിമാർക്കോ, മാർക്കോ വെറാറ്റി, ജോർജിൻഹോയും പന്ത് കൈയടക്കിയാൽ സ്പെയിനിനു മത്സരം തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇരുടീമുകളും ഏറ്റുമുട്ടിയ 2021 ലെ യുവേഫ നേഷൻസ് ലീഗ് സെമി ഫൈനൽ മത്സരം 2 -1 നു സ്പെയിൻ ജയിച്ചിരുന്നു. ഇതിനുള്ള ഉത്തരം നൽകാനാണ് ഇറ്റലിയുടെ ഇന്നുള്ള ശ്രമം. ഇരു ടീമുകളും ഏറ്റുമുട്ടിയ കണക്കുകൾ പരിശോധിച്ചാൽ സ്പെയിനിനാണ് ആനുകൂല്യം.
Also Read: കേരളത്തിന്റെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ ക്യൂബ സഹകരിക്കും
പരസ്പരം പോരാടിയ അവസാന നാല് മത്സരങ്ങളും വിജയം സ്പെയിനിനാണ്. ഇവരും ഏറ്റുമുട്ടിയ അവസാന 35 മത്സരങ്ങൾ പരിശോധിച്ചാൽ, 13 മത്സരങ്ങൾ സ്പെയിൻ ജയിച്ചപ്പോൾ, പത്തു മത്സരങ്ങളെ ഇറ്റലിക്ക് ജയിക്കാൻ കഴിഞ്ഞുള്ളൂ. ഇരു ടീമുകൾ ഏറ്റുമുട്ടുന്ന നിമിഷത്തെ കാത്തിരിക്കുകയാണ് ഓരോ ഫുട്ബോൾ പ്രേമിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here