ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു; വീഡിയോ

മണിപ്പൂരില്‍ ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തുവിന്റെ സാന്നിദ്ധ്യം മൂലം വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടര മണിക്ക് ശേഷമാണ് സംഭവം. അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലെ ആകാശത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെട്ടത് എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ അധികൃതരാണ് കണ്ടത്. ഇതൊരു ഡ്രോണാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ALSO READ:  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

നഗ്നനേത്രങ്ങള്‍ കൊണ്ട് ദൃശ്യമാകുന്നതായിരുന്നു ഈ വസ്തുവെങ്കിലും ഇത് എന്താണെന്ന് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതുമൂലം വിമാനങ്ങള്‍ മണിക്കൂറോളം വൈകി. നിയന്ത്രിത വ്യോതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്തു. മറ്റ് വിമാനങ്ങള്‍ മൂന്നു മണിക്കൂറോളം വൈകി.

ALSO READ:  പിതാവിനെ കൊല്ലാന്‍ 25കാരന്റെ ക്വട്ടേഷന്‍; ലക്ഷ്യം ഇത്

ആകാശത്ത് നാലുമണിയോളം ഉണ്ടായിരുന്ന വസ്തു പിന്നീട് അപ്രത്യക്ഷമായി. ഷില്ലോങ്ങിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഈസ്റ്റേണ്‍ കമാന്‍ഡിനെ വിവരം അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration