ഇന്ത്യയിൽ വിദേശ സർവകലാശാലകൾക്ക് ക്യാംപസ് തുറക്കാനുള്ള അന്തിമ മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെ രജിസ്‌ട്രേഷൻ പോർട്ടൽ തുറന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ. വിദേശ സർവകലാശാലകൾക്ക് fhei.ugc.ac.in വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷകൾ പരിശോധിക്കുക യു.ജി.സി. രൂപവത്കരിച്ച സമിതി ആയിരിക്കും.
Also read:യുവമോര്‍ച്ച നേതാവ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി; പരക്കെ തര്‍ക്കം
സർവകലാശാലയുടെ പ്രവർത്തനം, വിശ്വാസ്യത, കോഴ്‌സുകൾ എന്നിവയാകും സമിതി പരിശോധിക്കുക. വിശദമായ പരിശോധനയ്ക്ക് ശേഷം അറുപതുദിവസത്തിനുള്ളിൽ കമ്മീഷന് മുൻപാകെ സമർപ്പിക്കും. യു.ജി.സി.യുടെ അംഗീകാരം ലഭിച്ചാൽ രണ്ടുവർഷത്തിനുള്ളിൽ വിദേശ സർവകലാശാലകൾക്ക് ക്യാംപസ് ഇന്ത്യയിൽ തുറക്കാം.
Also read:എഐക്കിഷ്ടം വെള്ളക്കാരെ; വെള്ളക്കാരുടെ രൂപസാദൃശ്യം മനസിലാക്കി പഠനം
വിദേശസർവകലാശാലയ്ക്ക് കോഴ്‌സ് ഫീസ്, നിയമനങ്ങൾ, ശമ്പളം തുടങ്ങിയവ തീരുമാനിക്കാം. വിദേശത്തുനിന്നുള്ള അധ്യാപകർ കുറഞ്ഞത് ഇന്ത്യയിൽ ഒരു സെമസ്റ്ററെങ്കിലും താമസിച്ചിരിക്കണം. ഓൺലൈൻ, വിദൂര ക്ലാസുകൾ അനുവദിക്കില്ല. രാജ്യാന്തര റാങ്കിങ്ങിൽ ആദ്യ 500-ൽ എങ്കിലും ഉൾപ്പെട്ട സ്ഥാപനങ്ങൾക്കാണ് ക്യാംപസ് ആരംഭിക്കാൻ അനുമതി ലഭിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here