യുജിസി ഫെലോഷിപ് തുക വർധിപ്പിച്ചു

ജെആർഎഫ് (ജൂനിയർ റിസർച് ഫെലോഷിപ്) ഉൾപ്പെടെ യുജിസിയുടെ വിവിധ ഫെലോഷിപ്പുകളുടെ തുക വർധിപ്പിച്ചു. ജെആർഎഫ് മാസം 6000 രൂപ വർധനയോടെ 37,000 രൂപയായി ഉയർത്തി . സീനിയർ റിസർച് ഫെലോഷിപ് 7000 രൂപ വർധിപ്പിച്ച് 42,000 ആക്കി.

Also read:ഇസ്രയേൽ ആക്രമണത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട പലസ്തീൻ യുവതിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

കഴിഞ്ഞ മാസം 20നു ചേർന്ന യുജിസി യോഗത്തിലാണ് തീരുമാനമെടുത്തത്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനു (ഡിഎസ്ടി) കീഴിലുള്ള ജൂനിയർ / സീനിയർ റിസർച് ഫെലോകളുടെ സ്റ്റൈപൻഡ് നേരത്തേ ഉയർത്തിയിരുന്നു. ഇതോടെ സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് മേഖലകളിലെ ഗവേഷക വിദ്യാർഥികൾക്കെല്ലാം ഉയർന്ന തുക ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News