നെറ്റ് പരീക്ഷയിൽ ആയുർവേദ ബയോളജിയും വിഷയം

ayurveda-ugc-net

2024 ഡിസംബറിൽ ആരംഭിക്കുന്ന യുജിസി- നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൽ (നെറ്റ്) യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) ആയുർവേദ ബയോളജി പുതിയ വിഷയമായി പ്രഖ്യാപിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശകളെ തുടർന്ന് ജൂൺ 25-ന് നടന്ന യുജിസിയുടെ 581-ാമത് യോഗത്തിലാണ് ഈ തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.

ഉന്നത വിദ്യാഭ്യാസത്തിൽ പരമ്പരാഗത ഇന്ത്യൻ വിജ്ഞാനം ഉൾപ്പെടുത്തുന്നതിൻ്റെ ഭാഗമാണ് തീരുമാനമെന്ന് യുജിസി പറയുന്നു. ഈ നീക്കം കൂടുതൽ വിദ്യാർഥികളെ ആയുർവേദത്തിലും അനുബന്ധ മേഖലകളിലും പഠിക്കാൻ പ്രേരിപ്പിക്കുകയും ഗവേഷണവും നവീകരണവും വർധിപ്പിക്കുകയും ചെയ്യും. ഈ വിഷയത്തിൻ്റെ സിലബസ് ഇപ്പോൾ യുജിസി-നെറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

Read Also: ഉദ്യോഗാര്‍ത്ഥികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ജെഇഇ അഡ്വാന്‍സ്ഡ് ഇനി മൂന്ന് തവണ എഴുതാം; പക്ഷേ നിബന്ധനകള്‍

അഞ്ച് വർഷത്തെ സംയോജിത ബിഎസ്‌സി- എംഎസ്‌സി പ്രോഗ്രാമാണ് ആയുർവേദ ബയോളജി. ഈ ബിരുദം നേടുമ്പോൾ യുജിസി നെറ്റ് എഴുതാനും പിഎച്ച്ഡി നേടാനും സർവകലാശാലകളിൽ ആയുർവേദവും ബയോളജിയും പഠിപ്പിക്കാനും കഴിയുമെന്നും യുജിസി ചെയർമാൻ പ്രൊഫസർ ജഗദേഷ് കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News