യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 28

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും മാനവിക വിഷയങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുമുള്ള യോഗ്യ പരീക്ഷയായയുജിസി നെറ്റ്, നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് ഒക്ടോബര്‍ 28വരെ അപേക്ഷിക്കാം. ഡിസംബര്‍ ആറുമുതല്‍ 22 വരെയുള്ള തീയതികളിലാണ് പരീക്ഷ. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം പാസാകണം. പിന്നോക്ക, പട്ടിക, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാവും. അവസാന വര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും.

ALSO READ: ദളപതി ചെറുപ്പം കാത്തുസൂക്ഷിക്കുന്നത് ഈ ഇഷ്ടഭക്ഷണം കഴിച്ച്

ജെ.ആര്‍.എഫിന് പ്രായം 30 കവിയരുത്. പിന്നാക്ക, പട്ടിക,ഭിന്നശേഷി, ട്രാന്‍ജെന്‍ഡര്‍ വനിതകള്‍ എന്നിവര്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ട്. രണ്ട് പേപ്പറുകളാണ് ഉണ്ടാവുക. ഒന്നാം പേപ്പറിന് 100 മാര്‍ക്കും രണ്ടാം പേപ്പറിന് 200 മാര്‍ക്കും ഉണ്ടാവും. നെഗറ്റീവ് മാര്‍ക്കില്ല. എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ALSO READ: വിദ്യാഭ്യാസ വായ്പ: അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല; സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

1150 രൂപയാണ് അപേക്ഷ ഫീസ്.പിന്നാക്ക വിഭാഗം, സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപയാണ് ഫീസ്. വിവിധ മേഖലകളിലെ 83 വിഷയങ്ങളിലായി യുജിസി നെറ്റ് എഴുതാം. അപേക്ഷാര്‍ഥികള്‍ക്ക് ഒന്നിലേറെ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News