യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഫലം ജനുവരി 17 ന് പ്രഖ്യാപിക്കും. ഡിസംബറിൽ നടത്തിയ നെറ്റ് പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇക്കാര്യമറിയിച്ചത്. ugcnet.nta.ac.in വഴി അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലമറിയാം.
Also Read; ഇന്ത്യ എ ടീമിനെതിരായ ടെസ്റ്റ്; ബാറ്റിംഗ് കൺസൾട്ടന്റായി ഇന്ത്യൻ താരത്തെ നിയോഗിച്ച് ഇംഗ്ലണ്ട്
ജനുവരി 10ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന അറിയിപ്പ്. എന്നാൽ മിഷോങ് ചുഴലിക്കാറ്റുണ്ടാക്കിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിലും ആന്ധ്രാപ്രദേശിലും വീണ്ടും പരീക്ഷ നടത്തിയിരുന്നു. അതിനാലാണ് ഫലപ്രഖ്യപനം 17-ലേക്ക് മാറ്റിയതെന്ന് എന്‍ടിഎ അറിയിച്ചു. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളില്‍ അസിസ്റ്റന്ററ് പ്രൊഫസര്‍ നിയമനത്തിനുമുള്ള യോഗ്യത പരീക്ഷയാണ് യുജിസി നെറ്റ്.
Also Read; ബുദ്ധന്റെ അവതാരമെന്ന് അവകാശവാദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ‘ബുദ്ധ ബോയ്’ അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here