തലയറുക്കപ്പെട്ടിട്ടും മരണത്തിന് കീഴടങ്ങാതെ കുരുക്ഷേത്ര യുദ്ധം കണ്ട മഹാഭാരത യോദ്ധാവ് ആര്?, പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ?; യു ജി സി നെറ്റ് പരീക്ഷയിലും കാവിവത്കരണം

യു ജി സി നെറ്റ് പരീക്ഷ ചോദ്യങ്ങളിലും കാവിവത്കരണം. തിയെറ്റർ സബ്ജക്ട് പരീക്ഷയിൽ ചോദ്യങ്ങൾ രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ.

പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ?, രാമായണത്തിൽ ഹനുമാനെ വർണിക്കുന്ന ഭാഗം?, രാമായണം തുടങ്ങുന്ന ശ്ലോകം?, തലയറുക്കപ്പെട്ടിട്ടും മരണത്തിന് കീഴടങ്ങാതെ കുരുക്ഷേത്ര യുദ്ധം കണ്ട മഹാഭാരത യോദ്ധാവ് ആര്? തുടങ്ങിയ ചോദ്യങ്ങളായിരുന്നു പരീക്ഷക്ക് ചോദിച്ചത്. പരീക്ഷ ഉദ്യോഗാർത്ഥികൾ തന്നെയാണ് ചോദ്യപേപ്പർ സോഷ്യൽ മിഡിയയിൽ പങ്കുവച്ചത്.

Also read:എം സി റോഡിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

അതേസമയം, നീറ്റ് പരീക്ഷ ക്രമക്കേട് വന്‍ വിവാദമായതിനു പിന്നാലെ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രണ്ടു ഘട്ടങ്ങളിലായി ഈ മാസം 18 ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

നീറ്റിന് സമാനമായി നെറ്റ് പരീക്ഷയിലും ക്രമക്കേട് നടന്നതായി ആഭ്യന്തരമന്ത്രാലയം സുരക്ഷാ വിഭാഗം കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി. രാജ്യത്തെമ്പാടുമായി 1205 പരീക്ഷാ കേന്ദ്രങ്ങളിലായി 11, 21,225 ഉദ്യോഗാര്‍ത്ഥികള്‍ ആണ് നെറ്റ് പരീക്ഷ എഴുതിയത്. ഇത്തവണ കൂടുതല്‍ സുതാര്യത ഉറപ്പാക്കുമെന്ന് അവകാശപ്പെട്ട് ഒഎംആര്‍ ഷീറ്റ് വഴിയായിരുന്നു പരീക്ഷ നടത്തിയത്. എന്നാല്‍ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News