ഡാർക്ക് വെബിലും ടെലെഗ്രാമിലുമായി ആറ് ലക്ഷം രൂപയ്ക്ക് വരെ വിൽപന നടന്നു; നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐയുടെ എഫ്‌ഐആര്‍ കോപ്പി കൈരളി ന്യൂസിന്

യുജിസി നെറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ഡാര്‍ക് വെബ്ബിലും ടെലഗ്രാമിലും വില്‍പ്പന നടന്നതായി സിബിഐ കണ്ടെത്തല്‍. ആറ് ലക്ഷം രൂപയ്ക്ക് വരെ വില്‍പ്പന നടന്നതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. ചില കോച്ചിംഗ് സെന്ററുകള്‍ നിരീക്ഷണത്തിലാണെന്നും വന്‍ റാക്കറ്റുകള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും സിബിഐ. യുജിസി നെറ്റ് പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച സിബിഐയുടെ എഫ്‌ഐആറിലാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരങ്ങള്‍ സ്ഥിരീകരിക്കുന്നത്. പരീക്ഷയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ചോദ്യ പേപ്പര്‍ ചോര്‍ന്നതായി സിബിഐ കണ്ടെത്തി.

Also Read: നീറ്റ് പരീക്ഷ അട്ടിമറി; മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ബീഹാർ പൊലീസ്

ഡാര്‍ക് വെബ്ബിലും ടെലഗ്രാമിലുമാണ് ചോദ്യപേപ്പര്‍ വില്‍പ്പന നടന്നത്. അഞ്ച് ലക്ഷം മുതല്‍ ആറ് ലക്ഷം രൂപയ്ക്ക് വരെ വില്‍പ്പന നടന്നതായും സിബിഐ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ചില നെറ്റ് പരിശീലന കേന്ദ്രങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കാളികളാണ്. അതിനാല്‍ കോച്ചിംഗ് കേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. അതേസമയം തന്നെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ചിലര്‍ക്കെതിരെ കേസെടുത്തതായും എഫ്‌ഐറിലുണ്ട്. ഗൂഢാലോചന, വഞ്ചന, അനധികൃത കൈമാറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Also Read: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം 18ന് നടന്ന യുജിസി നെറ്റ് പരീക്ഷ 24 മണിക്കൂര്‍ കഴിയും മുമ്പ് റദ്ദാക്കി കേന്ദ്രവിദ്യാഭ്യാസ വകുപ്പ് ഉത്തരവിടുകയായിരുന്നു. പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന സൈബര്‍ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ ആടിസ്ഥാനത്തിലായിരുന്നു നടപടി. പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി കെ സഞ്ജയ് മൂര്‍ത്തിയുടെ പരാതിയില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk