വൈസ് ചാൻസലർ നിയമനം; വിവാദ നിർദേശവുമായി യുജിസി

UGC

വൈസ് ചാൻസലർ നിയമനത്തിൽ വിവാദ നിർദേശവുമായി യുജിസി. സർവ്വകലാശാല വിസി നിയമനത്തിൽ പൂർണ അധികാരം ചാൻസലർക്ക് നൽകി യുജിസി. പരിഷ്ക്കാരിച്ച കരട് യുജിസി പുറത്തിറക്കി.പുതിയ കരട് പ്രകാരം വിസി ആകാൻ ഇനി അക്കാദമിക വൈധഗ്ദ്യം ബാധകമല്ല.

സർവകലാശാലാ വിസി നിയമനങ്ങളെച്ചൊല്ലിയുള്ള ഗവർണർ -സർക്കാർ പോരുകൾ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം യുജിസി. ഇറക്കിയത്.രാജ്യത്തെ സർവകലാശാലാ വൈസ് ചാൻസലർമാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്ക്കരിച്ച കരട് ചട്ടങ്ങൾ യുജിസി പുറത്തി റക്കിയിട്ടുണ്ട്.

ALSO READ; റിജിത്ത് വധക്കേസ്: 9 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

വൈസ് ചാൻസലർ നിയമന ത്തിനുള്ള സേർച്ച് കമ്മിറ്റി അധ്യക്ഷ നെ ചാൻസലർ  നിർദേശിക്കും. രണ്ടാമത്തെ അംഗത്തെ യുജിസി. ചെയർമാൻ നാമനിർദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്സിക്യുട്ടീവ് കൗൺസിൽ, ബോർഡ് ഓഫ് മാനേജ്‌മെന്റ്റ് എന്നി ങ്ങനെയുള്ള സമിതികൾക്ക് മൂന്നാമ ത്തെ അംഗത്തെ നിർദേശിക്കാമെന്നും കരട് വ്യവസ്ഥ ചെയ്യുന്നു.കേന്ദ്ര – സംസ്ഥാന സർവകലാശാലകൾക്ക് പുതിയ ചട്ടം ബാധകമാണ്.

പുതിയ കരട് പ്രകാരം വിസി ആകാൻ ഇനി അക്കാദമിക വൈധഗ്ദ്യം ബാധകമല്ല.വ്യവസായ രംഗത്തുള്ളവരെയോ, പൊതുമേഖലയിൽ ഉള്ളവരെയോ വിസി ആക്കാനും കഴിയും.ഇതൊക്കെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News