ഇന്ത്യന്‍ സൈന്യത്തിന് ശക്തി പകരാന്‍ അത്യാധുനിക ആക്രമണ റൈഫിളുമായി ഡിആര്‍ഡിഒ. ഉഗ്രം എന്ന് പേരിട്ടിരിക്കുന്ന റൈഫിള്‍ ഡിആര്‍ഡിഒയും ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനവും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. സ്വകാര്യ ഏജന്‍സിയായ ദ്വിപ ആര്‍മര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഡിആര്‍ഡിഒയുടെ പൂനെ ആസ്ഥാനമായുള്ള ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും ചേര്‍ന്ന് ഇതാദ്യമായാണ് 7.62 * 51 കാലിബര്‍ റൈഫിള് നിര്‍മിച്ചിരിക്കുന്നത്. അഞ്ഞൂറ് മീറ്റര്‍ റേഞ്ചും നാല് കിലോഗ്രാമില്‍ താഴെ മാത്രം ഭാരവുമാണ് ഉഗ്രത്തിനുള്ളത്. മാത്രമല്ല 20 റൗണ്ട് മാഗസിന്‍ ശേഷിയുമുണ്ട്. സിംഗിള്‍, ഫുള്‍, ഓട്ടോ മോഡില്‍ ഫയര്‍ ചെയ്യാനും കഴിയും.
സായുധസേനയ്ക്കും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും സംസ്ഥാന പൊലീസ് വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ റൈഫിളിന്റെ രൂപകല്‍പന. ഡിആര്‍ഡിഒ ആര്‍മമെന്റ് ആന്‍ഡ് കോംബാറ്റ് എഞ്ചിനീയറിംഗ് സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. ശൈലേന്ദ്ര വി ഗഡെയാണ് റൈഫിളിന്റെ പ്രവര്‍ത്തന മാതൃക വിശദീകരിച്ചത്. ഡിസംബറില്‍ ഇന്ത്യന്‍ സായുധ സേനയ്ക്കായി യുഎസ് നിര്‍മ്മിത 70,000 എസ്ഐജി സോവര്‍ ആക്രമണ റൈഫിള്‍ വാങ്ങാന്‍ അനുമതി നല്‍കിയതിന് പിറകേയാണ് 7.62 * 51 എംഎം കാലിബറുള്ള റൈഫിളിന്റെ നിര്‍മാണത്തെ കുറിച്ച് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here