ലണ്ടനിലെ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ച സംഭവം; കൊലപാതകം എന്ന് സംശയം

ലണ്ടനില്‍ സൈക്കിള്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ റസ്റ്റോറന്‍ഡ് മാനേജര്‍ മരിച്ച സംഭവം കൊലപാതകമാണോ എന്ന് പൊലീസ് സംശയം. വണ്ടിയിടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ സംശയം. വിഘ്നേഷ് പട്ടാഭിരാമന്‍ എന്ന 36-കാരനാണ് ഫെബ്രുവരി 14-ന് നടന്ന അപകടത്തില്‍ മരിച്ചത്.

വിഘ്നേഷിനെ ഉടനെ റോയല്‍ ബെര്‍ക്ക്‌ഷെയര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് തേംസ് വാലി പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരം ലഭിക്കുന്നവര്‍ പൊലീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

Also Read : മിമിക്രിയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ സുബി സുരേഷ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം

ഇതുമായി ബന്ധപ്പെട്ട് എട്ടുപേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഷസബ് ഖാലിദി (24) നെ കുറ്റംചുമത്തിയശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ പൊലീസ് ഹാജരാക്കി. പ്രതിയെ സഹായിച്ചെന്നു കരുതുന്ന ഏഴുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ റീഡിങിലുള്ള വേല്‍ ഇന്ത്യന്‍ റസ്റ്റോറന്‍ഡില്‍നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മറ്റൊരു വാഹനം ഇടിച്ചാണ് പട്ടാഭിരാമന്‍ മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News