യുകെ തെരഞ്ഞെടുപ്പ് ; ചരിത്രത്തിലാദ്യമായി ‘പ്രകടനപത്രിക’യുമായി ബ്രിട്ടീഷ് ഹിന്ദുക്കള്‍

യുകെയിലെ വളര്‍ന്നു വരുന്ന തങ്ങളുടെ സ്വാധീനത്തെ എടുത്തുകാട്ടി പ്രകടനപത്രികയുമായി ബ്രിട്ടനിലെ ഹിന്ദുമത വിശ്വാസികള്‍. ജൂലായ് നാലിന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരമൊരു നടപടി. എല്ലാ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അംഗീകരിക്കണമെന്നൊരു ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

ALSO READ:  ‘എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 637 കോടി ക്യാഷ് ഗ്രാന്റും, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവും അനുവദിക്കണം’; കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് വീണാ ജോര്‍ജ് കത്തയച്ചു

ഇംഗ്ലണ്ടിലെ മൂന്നാമത്തെ ഏറ്റവും വലിയ മതവിഭാഗമാണ് ഹിന്ദുമതം. 2021ലെ സെന്‍സെസ് പ്രകാരം 1.02 മില്യണ്‍ ഹിന്ദുമത വിശ്വാസികളാണ് രാജ്യത്തുള്ളത്. 29ഓളം ഹിന്ദു സംഘടനകളാണ് രാജ്യത്തുള്ളത്. അതില്‍ പ്രധാനപ്പെട്ടവയാണ് ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ത യുകെ, ചിന്‍മയ മിഷന്‍, ഇസ്‌കോണ്‍ യുകെ എന്നിവ.

ALSO READ: ‘ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐഎം’: എംവി ജയരാജൻ

ഹിന്ദു വിരുദ്ധത, വെറുപ്പ് എന്നിവ മതപരമായ വിദ്വേഷ കുറ്റകൃത്യമായി പരിഗണിക്കണം, ഹിന്ദുമതത്തിന്റെ ആരാധനാലയങ്ങള്‍ സംരക്ഷിക്കണം, വിദ്യാഭ്യാസം, തുല്യ പ്രാതിനിധ്യം അങ്ങനെ ഏഴോളം ആവശ്യങ്ങളാണ് പത്രികയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി സ്ഥാനാര്‍ത്ഥികള്‍ ഈ ആവശ്യം പരിഗണിക്കുമെന്ന ഉറപ്പും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News