ദിവസവും 10,000 കലോറിയുടെ ഭക്ഷണം, 317 കിലോ ഭാരം; 34-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരാഴ്ച നില്‍ക്കെ യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി ജേസണ്‍ ഹോള്‍ അന്തരിച്ചു. 34-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കയാണ് ജേസണ്‍ അന്തരിച്ചത്. 317 കിലോ ശരീരഭാരം ഉണ്ടായിരുന്ന ജേസണ്‍ അവയവങ്ങളുടെ തകരാറും അമിതവണ്ണവും കാരണമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ജേസണിന്റെ വൃക്കകളാണ് ആദ്യം തകരാറിലായത്. റോയല്‍ സറേ കൗണ്ടി ആശുപത്രിയില്‍ ജേസണിനെ ചികിത്സക്കെത്തിച്ചത് അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെയാണ്. ആരോഗ്യ സ്ഥിതി മോശമായി ചലനശേഷി നഷ്ടപ്പെട്ട് പൂര്‍ണ്ണമായി കിടപ്പിലായ ജേസണ്‍ പ്രത്യേകം സജ്ജമാക്കിയ മുറിയിലായിരുന്നു അവസാന നാളുകള്‍ ചിലവഴിച്ചത്.

Also Read : പൊലീസ് ചമഞ്ഞ് തട്ടിപ്പ്; വയനാട്ടിൽ യുവാവ് പിടിയിൽ

അച്ഛന്റെ മരണശേഷമുള്ള വിഷമം മറികടക്കാന്‍ കൗമാരം മുതലാണ് ജേസണ്‍ അമിതാഹാരം കഴിച്ചു തുടങ്ങിയത്. 412 കിലോ ഭാരമുള്ള കാള്‍ തോംസണിന്റെ പേരിലായിരുന്നു ജേസണിന് മുമ്പ് യുകെയിലെ ഏറ്റവും ഭാരം കൂടിയ ആളുടെ റെക്കോര്‍ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News