കുട്ടികളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിലക്കൽ; നിയമം കൊണ്ടുവരാൻ യുകെ

16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് തീരുമാനിക്കാൻ യുകെ. പുതിയ സര്‍ക്കാര്‍ യുകെയിൽ അധികാരത്തില്‍ വന്നാലുടന്‍ ഇതിനായി നിയമം കൊണ്ടുവന്നേക്കും . 16 വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട് എന്ന റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ തീരുമാനം.

സ്‌കൂളുകളില്‍ ഫോണ്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇംഗ്ലണ്ടില്‍ ഈ വര്‍ഷാദ്യം നടപ്പിലാക്കിയ സര്‍ക്കാര്‍ നിര്‍ദേശം വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടില്‍ ഇത്തരം നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് നീക്കം. ‘സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കുട്ടികളിലും യുവാക്കളിലും ഗുണത്തേക്കാള്‍ ദോഷമുണ്ടാക്കുന്നു.

also read: ആലുവയിൽ 12 വയസുകാരിയെ കാണാതായി; കാണാതായത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ

‘പോണോഗ്രാഫി കാണുന്നതിലേക്ക് നയിക്കുന്നത്, ക്രിമിനല്‍ സംഘങ്ങള്‍ കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കുന്നത് തുടങ്ങിയവ വലിയ അപകടമാണ് സൃഷ്‌ടിക്കുന്നത്. 16 വയസില്‍ താഴെയുള്ളവര്‍ക്ക് സ്‌മാര്‍ട്ട് ഫോണുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് പോലെയുള്ള കടുത്ത നടപടികള്‍ വേണ്ടിവന്നേക്കാം’ എന്നാണ് യുകെ എഡ്യുക്കേഷന്‍ സെലക്ട് കമ്മിറ്റിയുടെ തലവന്‍ റോബന്‍ വാക്കർ പറയുന്നത്. 16 വയസില്‍ താഴെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നത് വിലക്കുക, സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആരംഭിക്കാനുള്ള പ്രായപരിധി കൂട്ടുക, മൊബൈല്‍ മാതാപിതാക്കള്‍ നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുക തുടങ്ങിയ നടപടികളും എടുത്തേക്കും.

also read: ഗുജറാത്തിൽ ഗെയിമിങ് സെന്ററിലെ തീപിടിത്തം; മരണ സംഖ്യ 33, മരിച്ചവരിൽ കുട്ടികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News