നഗ്‌ന കലണ്ടറിനെ കുറിച്ചുള്ള സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യു കെ വനിത സ്വന്തം നിലയ്ക്ക് അത്തരമൊന്ന് നിർമിച്ചു. തന്നെ തളര്‍ത്തിയേക്കാവുന്ന അപൂര്‍വ രോഗത്തിനുള്ള ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിനായാണിത്. കോണ്‍വാളില്‍ നിന്നുള്ള ജെസിക്ക റിഗ്‌സ് (32) എന്ന യുവതിക്ക് അപൂർവ രോഗമായ ന്യൂറോ-ക്രാനിയോ-വെര്‍ട്ടെബ്രല്‍ സിന്‍ഡ്രോം-ഫിലം സ്ഥിരീകരിക്കുകയായിരുന്നു.
സുഷുമ്‌നാ നാഡിയുടെയത്ര വളരാവുന്ന നാരുകളുള്ള കോശങ്ങളുടെ വ്യാപനമാണിത്. ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം പക്ഷാഘാതമായി മാറും. ചികിത്സയ്ക്കായി 32,000 ഡോളർ ചെലവ് വരും. ഇത് സമാഹരിക്കാന്‍ റിഗ്സും മറ്റ് പതിനേഴു സുഹൃത്തുക്കളും നൂഡ് കലണ്ടറിന് പോസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
Read Also: ഇത് നരകയാതന! ഭക്ഷണമില്ല, കുടിവെള്ളവുമില്ല, മരണത്തോട്ട് മല്ലിട്ട് ഗാസയിലെ ആശുപത്രിയിൽ കഴിയുന്നവർ
കലണ്ടര്‍ ഗേള്‍സ് എന്ന ഹാസ്യ-നാടക സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ ആശയം. 11 വര്‍ഷം മുമ്പ് തനിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നും എന്‍എച്ച്എസിലെ ഒന്നിലധികം ന്യൂറോളജിസ്റ്റുകളെ റഫര്‍ ചെയ്തെന്നും എന്നാല്‍ അതിന്റെ കാരണം ആര്‍ക്കും അറിയില്ലെന്നും റിഗ്സ് പറഞ്ഞു. കാലക്രമേണ അവളുടെ രോഗലക്ഷണങ്ങള്‍ പുരോഗമിക്കുകയും ശരീരം ദുര്‍ബലമാവുകയും ചെയ്തു. രോഗം കാരണം മറൈന്‍ ബയോളജിസ്റ്റ്, ധ്രുവ പര്യവേഷണ ഗൈഡ് എന്നീ നിലകളിലുള്ള ജോലി നഷ്ടപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here