ചെവിക്കുള്ളിൽ അസഹനീയമായ വേദന, പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച

യുവതിയുടെ ചെവിക്കുള്ളിൽ ആഴ്ചകളോളം വലകെട്ടി താമസമാക്കി ചിലന്തി. യുകെയിലാണ് സംഭവം. 29കാരി ലൂസി വൈല്‍ഡ് എന്ന യുവതിയുടെ ചെവിക്കുള്ളിലാണ് ചിലന്തി കൂടുകൂട്ടിയത്. കണ്ടന്റ് ക്രിയേറ്ററും സ്‌കൂള്‍ അധ്യാപികയുമാണ് ഇവർ. ആഴ്ചകളോളം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കാമറ ഘടിപ്പിച്ച സ്മാര്‍ട് ബട്‌സ് ഉപയോഗിച്ച് ചെവി പരിശോധിച്ചു. അപ്പോഴാണ് ഈ കാഴ്ച് കാണുന്നത്. ഉടൻ തന്നെ എമർജൻസി നമ്പറിൽ വിളിച്ച് സഹായം അഭ്യാർഥിച്ചു.

also read: 2023ല്‍ നമ്മെ വിട്ടുപോയവര്‍

ചെവിക്കുള്ളിൽ നിന്നും ചെറിയ ശബ്ദവുമുണ്ടായിരുന്നു എന്ന് യുവതി പറഞ്ഞു. ചെറുചൂടു ഒലിവ് ഓയില്‍ ഒഴിച്ച് അവർ ചിലന്തിയെ പുറത്തിറക്കി. ചിലന്തിക്ക് ഒരു സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു. ചിലന്തിയെ പുറത്തെടുത്തെങ്കിലും ചെവിയില്‍ നിന്നും രക്തസ്രാവമുണ്ടെന്നും കേള്‍വിക്കുറവു അനുഭവപ്പെടുന്നുണ്ടെന്നും യുവതി പറഞ്ഞു. ഡോക്ടർമാരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് ആഴ്‌ചകളോളം യുവതിയുടെ ചെവിക്കുള്ളിൽ ചിലന്തിയിരുന്നത്. യുവതി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

also read: പാലക്കാട് ദേശീയപാതയിൽ ബൈക്കുകളും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News