വ്യവസായവത്ക്കരണം വന്നതോടെയാണ് യൂറോപ്പില്‍ അണുകുടുംബങ്ങളുടെ കാലമായത് . ഇതോടെ അണു കുടുംബങ്ങളാണ് സമൂഹിക ഘടനയ്ക്ക് ഉത്തമമെന്ന ‘ധാരണ’ യൂറോപ്യന്മാര്‍ തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ബോധപൂര്‍വ്വം അടിച്ചേര്‍പ്പിക്കുകയായിരുന്നു. ഇത് ലോകമെങ്ങും കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും അണു കുടുംബങ്ങളുടെ വളര്‍ച്ചയ്ക്കും കാരണമായി.
എന്നാല്‍, അടുത്തകാലത്തായി ബ്രിട്ടനില്‍ നിന്നും പുറത്ത് വരുന്ന ചില വാര്‍ത്തകള്‍ ഞെട്ടിക്കുന്നവയാണ്. ഓരോ അമ്മമാർക്കും പത്തും പതിനഞ്ചും മക്കളാണത്രെ. അതുകൂടാതെ വളരെ ചെറിയ പ്രായത്തില്‍ തന്നെ അമ്മയും മുത്തശ്ശിയുമായ സ്ത്രീകളെ കുറിച്ചും നിരവധി വാര്‍ത്തകളാണ് ബ്രിട്ടനില്‍ നിന്നും പുറത്ത് വരുന്നത്.അത്തരത്തിലൊരു വാർത്തയാണ് ഹോളിയെന്ന മകളുടെയും അമ്മയായ കെറിയുടെയും. ബക്കിംഗ്ഹാംഷെയറിലെ മിൽട്ടൺ കെയിൻസിൽ നിന്നുള്ള ഒരു വീട്ടുജോലിക്കാരിയായ 33 വയസുള്ള സ്ത്രീയാണ് കെറി കോള്‍സ്. ഇവർ മുത്തശ്ശിയാകുന്നുവെന്ന വാർത്തയാണ് അതിശയിപ്പിക്കുന്നത്. കെറിയുടെ 14 കാരിയായ മകള്‍ ഹോളി ഗര്‍ഭിണിയായതോടെയാണ് കെറി മുത്തശ്ശിയാകാന്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
also read: അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു; 88,977 പേര്‍ക്ക് നേട്ടം
കെറി തന്‍റെ 16 -ാം വയസിലാണ് ആദ്യ മകളെ പ്രസവിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ഹോളിയെയും പ്രസവിച്ചു. അതേസമയം 2024 -ല്‍ ഹോളി കുഞ്ഞിന് ജന്മം നല്‍കുന്നതോടെ താന്‍ മുത്തശ്ശിയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് കെറി കോള്‍സ് പറയുന്നു. “അവൾ എന്നോട് അത് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു. ആദ്യം അറിഞ്ഞപ്പോൾ ഞാൻ ഭയപ്പെട്ടു, അത് ശരിക്കും സന്തോഷമായിരുന്നില്ല. ഞാൻ അവളെ കുറിച്ച് ഭയപ്പെട്ടു. ഹോളി ഒരു വ്യക്തിയായി വളരുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്. അവൾ വളരുന്നതും ഒരു രക്ഷിതാവ് എന്ന നിലയിൽ അവൾ എങ്ങനെയാണെന്നും കാണാൻ ഞാൻ കാത്തിരിക്കുകയാണ്.” കെറി പ്രദേശിക മാധ്യമത്തോട് പറഞ്ഞു.
അതേസമയം ഹോളിയും അമ്മയാകാനുള്ള ആവേശത്തിലാണ്. “അമ്മയുടെ പാത പിന്തുടരുകയും അവരുടെ ഉപദേശം സ്വീകരിക്കുകയും ചെയ്യുന്നത് എനിക്ക് ജോലി നന്നായി ചെയ്യാൻ കഴിയുമെന്ന് ഉറപ്പുനൽകുന്നു. എന്‍റെ അമ്മ ഒരു യുവ അമ്മയാണെന്ന് അറിയുന്നത് അവളോട് എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാൻ എനിക്ക് കഴിയുകയും. ഒപ്പം എനിക്ക് മികച്ച ഉപദേശം നൽകാനും അവൾക്ക് കഴിയും” ഹോളി പറഞ്ഞു.
ഹോളി ഇന്നൊരു വിദ്യാര്‍ത്ഥി കൂടിയാണ്. 2023 ജൂലൈയിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. അപ്പോള്‍ തന്നെ അത് കെറിയോട് പറഞ്ഞതായും ആദ്യം ഒന്ന് ആശങ്കപ്പെട്ടെങ്കിലും കെറി മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ഹോളി പറയുന്നു. എന്നാൽ ഗര്‍ഭിണിയായ ഹോളി ഒരു ആണ്‍കുഞ്ഞിനെയാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here