രണ്ട് സെന്റിമീറ്ററിന്റെ വില 8,000 രൂപ: കിട്ടിയതെല്ലാം വാരിവലിച്ച് ബാഗിലാക്കി വിമാനത്തിൽ കയറിയ യുവതിക്ക് കിട്ടിയതിന് എട്ടിന്റെ പണി

AIRLINE FINE

സ്പെയിനിലേക്ക് യാത്ര പോകുന്നതിന്റെ ത്രില്ലിലായിരുന്നു 45കാരിയായ കാതറിൻ വരിലോ. വിമാനത്തിൽ കയറുന്നതിന് മുൻപ് വരെ കാതറിൻ വലിയ ഉത്സാഹത്തിലായിരുന്നു. എന്നാൽ വിമാനത്തിലേക്ക് കാലെടുത്ത് വെച്ചതും കാതറിന്റെ ഉത്സാഹം ഠിം! കയ്യിൽ കരുതിയ ബാഗിന്റെ ഭാരം എയർ ലൈൻ കമ്പനി അനുവദിച്ചതിലും കൂടുതലായതാണ് കാതറിന് വിനയായത്.

ബാഗിന്റെ ഭാരം കൂടുതലാണെന്ന് കേൾക്കുമ്പോൾ കിലോക്കണക്കിന് ഭാരം കൂടിപ്പോയെന്ന് ചിന്തിച്ചെങ്കിൽ തെറ്റി. കമ്പനി അനുവദിച്ചതിലും വെറും രണ്ടേ രണ്ട് സെന്റിമീറ്റർ ബാഗിന്റെ വലുപ്പം വന്നതോടെയാണ് ഫ്‌ളൈറ്റ് അറ്റന്ഡന്റ് കാതറിന്റെ വഴി മുടക്കിയത്.

ALSO READ; ഗാസ വെടിനിർത്തൽ: മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചെന്ന വാർത്തകൾ വ്യാജമെന്ന് ഖത്തർ

ബാഗ് വിമാനത്തിലേക്ക് കയറ്റാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ നാൽപ്പത്തിയഞ്ചുകാരിയായ കാതറിൻ ബാഗിലെ ചില സാധനങ്ങൾ പുറത്തെടുത്ത് ബാഗിന്റെ വലുപ്പം കുറയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ യുവതിയോട് പിഴ അടക്കാൻ ആവശ്യപ്പെടുകയായിരുന്നു.അതും ഒന്നും രണ്ടുമല്ല 8,000
രൂപയാണ് യുവതിയോട് പിഴ അടയ്ക്കാൻ കമ്പനി ആവശ്യപ്പെട്ടത്.ഒന്നുകിൽ ബാഗ് ഉപേക്ഷിക്കാം അല്ലെങ്കിൽ 8000 രൂപ പിഴ അടച്ച് ബാഗ് കൈവശം വെക്കാം എന്നായിരുന്നു അധികൃതരുടെ നിബന്ധന. ഇതോടെ പിഴ അടച്ചാണ് കാതറിൻ യുകെയിൽ നിന്നും സ്പെയിനിലേക്ക്  യാത്ര തിരിച്ചത്.

പിഴ അടച്ച കാതറിന് മടക്കയാത്രയിലും സമാന അനുഭവം ഉണ്ടായി.മടക്കയാത്രയിൽ ബാഗ് ചെക്ക്-ഇൻ ലഗേജിൽ വയ്ക്കുന്നതിന് 3,800 രൂപ കൂടി
കാതറിന് അധികമായി നൽകേണ്ടി വന്നു. ഇതോടെ ആകെ മൊത്തം 12 ,000 രൂപയാണ് യുവതിക്ക് ഒറ്റയടിക്ക് നഷ്ട്ടപ്പെട്ടത്.സംഭവത്തിന് ശേഷം , ഉപഭോക്തൃ ഫോറത്തിൽ പരാതി ഉന്നയിക്കാൻ കാതറിൻ തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാതറിൻ എയർലൈൻ കമ്പനിക്ക് ഇമെയിൽ ചെയ്യുകയും ചെയ്തു. എന്നാൽ മറുപടി കേട്ടതോടെ കാതറിൻ ഹാപ്പിയായി. ഈടാക്കിയ പിഴത്തുക  റീഫണ്ട് ചെയ്യാമെന്നായിരുന്നു മറുപടി.പിന്നാലെ പണം ബാങ്ക് അക്കൌണ്ടിലേക്കും എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News