യുക്രൈനില്‍ നിന്നു മടങ്ങിവന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാന്‍ അനുമതി

കൊവിഡ് കാരണവും യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നും ഇന്ത്യയിലേക്ക് മടങ്ങിവന്ന അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാന്‍ അനുമതി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. പരീക്ഷ എഴുതാന്‍ രണ്ട് അവസരം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ രണ്ട് വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജികള്‍ ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് തീര്‍പ്പാക്കി. മറ്റ് വര്‍ഷങ്ങളിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ കോടതി വിസമ്മതിച്ചു. രണ്ട് വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിനോടുള്ള ഹര്‍ജിക്കാരുടെ എതിര്‍പ്പും കോടതി അംഗീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News