വ്ളോദിമിർ സെലെൻസ്കിയെ വധിക്കാൻ ഗൂഢാലോചന; റഷ്യൻ ചാര യുവതി അറസ്റ്റിൽ

യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ റഷ്യൻ ചാര യുവതിയെ അറസ്റ്റ് ചെയ്തതായി സുരക്ഷാ ഏജൻസി. യുക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ് ബി യു ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

also read: കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങൾ രാജ്യത്തിന് മാതൃക; വിവാദ പ്രസ്താവന നടത്തി ഭിന്നത സൃഷ്ടിക്കാനല്ല ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടത്; മന്ത്രി ജി ആർ അനിൽ

ജൂലൈയിൽ തെക്കൻ മൈകോലൈവിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സെലൻസ്കി സന്ദർശിച്ചിരുന്നു. പ്രദേശത്തെ സൈനിക താവളത്തിന് സമീപത്തെ കടയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും യുവതി പകർത്തി.

സെലൻസ്കിയുടെ ഇങ്ങോട്ടുള്ള യാത്രാ പദ്ധതി അറിയാനും ശ്രമിച്ചു എന്നാണ് എസ് ബി യു പറഞ്ഞത്. കുറ്റം തെളിഞ്ഞാൽ 12 വർഷം വരെ തടവാണ് ശിക്ഷയായി ലഭിക്കുക. അറസ്റ്റിനെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.

also read: സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘത്തിന്റെ പരിശോധന; കണക്കിൽപ്പെടാത്ത 6,300 രൂപ പിടിച്ചെടുത്തു

റഷ്യയെ പിന്തുണയ്ക്കുന്ന പ്രദേശവാസികൾ റഷ്യൻ സൈന്യത്തെ സഹായിക്കാൻ വിവരങ്ങൾ കൈമാറുന്നുവെന്ന് യുക്രെയ്ൻ എല്ലായിപ്പോഴും കുറ്റപ്പെടുത്താറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News