ചുടുചോര്‍ വാരിപ്പിച്ച് ബൈഡന്‍; റഷ്യക്ക് നേരെ ദീര്‍ഘദൂര അമേരിക്കന്‍ മിസൈല്‍ പ്രയോഗിച്ച് ഉക്രൈന്‍

ukraine-us-missile

അമേരിക്ക നൽകിയ എടിഎസിഎംഎസ് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിൽ ഉക്രൈന്‍ ആക്രമണം നടത്തി. അതിര്‍ത്തി പ്രദേശങ്ങളിലായിരുന്നു ആക്രമണം. യുദ്ധം ആരംഭിച്ചതിന് ശേഷം ഇത്തരത്തിലുള്ള ആദ്യ ആക്രമണമാണിത്. റഷ്യയെ ആക്രമിക്കാന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് ഉക്രൈന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അംഗീകാരം നല്‍കിയിരുന്നു.

റഷ്യ ഉക്രൈനെ ആക്രമിച്ചതിന്റെ ആയിരാം ദിവസമാണ് ഈ ആക്രമണം. ഉക്രൈനിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 130 കിലോമീറ്റര്‍ അകലെയുള്ള ബ്രയാന്‍സ്‌ക് മേഖലയിലെ കറാച്ചേവ് നഗരത്തിന് സമീപമുള്ള റഷ്യന്‍ സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വിജയകരമായിരുന്നെന്ന് ആർബിസി ഉക്രൈൻ റിപ്പോർട്ട് ചെയ്തു.

Read Also: യുദ്ധത്തിനിടെ പുടിന്‍ ഇന്ത്യയിലേക്ക്; തീയതികള്‍ ഉടനെ പ്രഖ്യാപിക്കും

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ മെയിന്‍ മിസൈല്‍ ആന്‍ഡ് ആര്‍ട്ടിലറി ഡയറക്ടറേറ്റിന്റെ 67-ാമത് ആയുധപ്പുരയിൽ നവംബര്‍ 19ന് രാത്രിയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഉക്രൈൻ ജനറല്‍ സ്റ്റാഫും ആക്രമണം സ്ഥിരീകരിച്ചു. എന്നാല്‍ ഏത് മിസൈലുകളാണ് ഉപയോഗിച്ചതെന്ന് ഇദ്ദേഹം വിവരിച്ചിട്ടില്ല. ഇതുവരെ, റഷ്യയിൽ വ്യാപക ആക്രമണം നടത്താന്‍ ഉക്രൈൻ സ്വന്തം ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ യുഎസ് ആയുധങ്ങളുടെ ഉപയോഗം കൂടുതല്‍ വിനാശകരമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News