ഇനി ഇല്ല! ജൂലിയന്‍ കലണ്ടര്‍ പാരമ്പര്യം ഉപേക്ഷിച്ച് യുക്രൈയിന്‍; ഇത് റഷ്യയ്ക്കുള്ള മറുപടി

പാരമ്പര്യമായി റഷ്യയ്‌ക്കൊപ്പം ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി ഏഴിനായിരുന്നു യുക്രൈയിന്‍ ജനതയുടെയും ക്രിസ്മസ് ആഘോഷം. എന്നാല്‍ ഇനി അതില്ല, പാരമ്പര്യം മാറ്റി നിര്‍ത്തി നിത്യജീവിതത്തിന്റെ ഭാഗമായ പാശ്ചാത്യ കലണ്ടര്‍ പിന്തുടര്‍ന്ന് ഈ വര്‍ഷം ആദ്യമായി യുക്രൈയിന്‍ ജനത ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.ഞങ്ങള്‍ ഒത്തൊരുമിച്ച് ക്രിസ്മസ് ആഘോഷിക്കും.

ALSO READ: ഏവർക്കും ക്രിസ്‌മസ് ആശംസകൾ; വെള്ള വസ്ത്രത്തിൽ അതീവ സുന്ദരനായി മമ്മൂട്ടി

അതേ തീയതിയില്‍ ഒരു വലിയ കുടുംബമായി, ഒരു ദേശമായി ഒരൊറ്റ ജനതയായി എന്നാണ് ഞായറാഴ്ച പുറത്തിറക്കിയ ക്രിസ്മസ് സന്ദേശത്തില്‍ യുക്രൈയിന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. ഒരു നൂറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് ഡിസംബര്‍ 25ന് യുക്രൈയിന്‍ ക്രിസ്മസ് ആഘോഷിക്കുന്നത്.

ALSO READ: ബുള്ളറ്റ് റൈഡിന് പോകുന്നവര്‍ ഒന്ന് സുക്ഷിച്ചോളു…സീറ്റിനടിയില്‍ ചിലപ്പോള്‍ ഇവനുണ്ടാകും വിഡിയോ വൈറല്‍

അതേസമയം റഷ്യ യുക്രൈയിന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാനുള്ള പദ്ധതി യുക്രൈയിനുണ്ടായിരുന്നു എന്ന് യുക്രൈയിന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 മുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ച വിഷയത്തില്‍ റഷ്യ യുക്രൈയിന്‍ യുദ്ധം മൂലം തീരുമാനമുണ്ടായിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലായിലാണ് തീയതി മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമം യുക്രൈയിന്‍ സര്‍ക്കാര്‍ പാസാക്കിയത്.

ALSO READ: ചോരയില്‍ മുങ്ങി ഗാസയിലെ ക്രിസ്മസ് രാത്രി; ഇസ്രയേലിന്റെ കൂട്ടക്കുരുതിയില്‍ പൊലിഞ്ഞത് 70 ജീവനുകള്‍

ഇത് കീവില്‍ ഇപ്പോഴും സ്വാധീനം നിലനില്‍ക്കുന്ന റഷ്യന്‍ ഓര്‍ത്തേഡോക്‌സ് ചര്‍ച്ചിനും റഷ്യയ്ക്കും മുഖത്തേറ്റ അടിയാണ്. യുക്രൈയിന്‍ ജനതയ്ക്ക് അവരുടെ സ്വന്തം ജീവിതം സ്വന്തം പാരമ്പര്യവും അവധികളുമായി മുന്നോട്ടു കൊണ്ടുപോകണം. ഈ മാറ്റം ക്രിസ്മസ് ആഘോഷങ്ങളില്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ പൈതൃകം അടിച്ചേല്‍പ്പിക്കുന്നതിന് തടയിടുന്നതിന് വേണ്ടിയാണെന്നും യുക്രൈയിന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News