ഒരു മൈല്‍ അകലെയുള്ള ഏരിയല്‍ ടാര്‍ഗറ്റുകളെ ന്യൂട്രലൈസ് ചെയ്യാന്‍ കഴിവുള്ള പുതിയ ലേസര്‍ ആയുധം ട്രൈസബ് വികസിപ്പിച്ചെടുത്ത് ഉക്രൈയ്ന്‍. രണ്ട് കിലോമീറ്റര്‍ അകലെയുള്ള എയര്‍ക്രാഫ്റ്റിനെ ഈ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഉക്രെയ്‌നിലെ ആളില്ലാ സംവിധാനങ്ങളുടെ സായുധ സേനയുടെ കമാന്‍ഡര്‍ അറിയിച്ചു. മൂന്നു മുനകളുള്ള ഉക്രൈയ്‌ന്റെ ദേശീയ ചിഹ്നത്തിനോടുള്ള ആദര സൂചകമായാണ് ട്രൈസബ് എന്ന പേര് നല്‍കിയിരിക്കുന്നത്. ഇത് സ്വാതന്ത്ര്യം, ശക്തി, ഒരുമ എന്നിവയെയാണ് സൂചിപ്പിക്കുന്നത്.
ALSO READ: ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു
അതേസമയം ആയുധത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന്റെ പ്രവര്‍ത്തന രീതികളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ഇത്തരത്തിലൊരു ആയുധം ഉക്രൈയ്ന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് പല വിദഗ്ദരും അഭിപ്രായപ്പെടുന്നത്.
2014 മുതല്‍ യുഎസ് ഉപയോഗിക്കുന്ന ലേസര്‍ വെപ്പണ്‍സ് സിസ്റ്റവുമായി താരത്മ്യം ചെയ്യാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. ഡയറക്ടഡ് എനര്‍ജി വെപ്പണ്‍സ് ഗണത്തില്‍പ്പെടുന്ന ഇത്തരത്തിലുള്ള ആയുധങ്ങള്‍ ലഭ്യമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നശിപ്പിക്കാന്‍ സാധിക്കും.
ALSO READ: എം ടി അതീവ ഗുരുതരാവസ്ഥയില്‍, ഐസിയുവില്‍ ചികിത്സയില്‍
താഴ്ന്ന് പറക്കുന്ന, പതിയെ സഞ്ചരിക്കുന്ന റഷ്യ വിന്യസിക്കുന്ന ഡ്രോണുകള്‍ക്കെതിരെയെല്ലാം ഈ ആയുധം ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം വളരെ വേഗം പറക്കുന്ന ലക്ഷ്യങ്ങളെ പിന്തുടരാന്‍ ഇവയ്രക്ക് കഴിയില്ല, മാത്രമല്ല വളരെ ദൂരെ എത്തുമ്പോഴേക്കും ഊര്‍ജം നഷ്ടമാകുകയും ചെയ്യും. ആര്‍ട്ടിലറി ഷെല്‍സ്, ബാലിസ്റ്റിക്ക് മിസൈലുകള്‍ പോലുള്ള വേഗതയേറിയ താപത്തെ ചെറുക്കുന്ന ആയുധങ്ങള്ഡ നശിപ്പിക്കാന്‍ ഇതിലും വലിയ സാങ്കേതിക വിദ്യകള്‍ കൊണ്ട് മാത്രമേ സാധിക്കുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here