റഷ്യയിൽ സമീപ കാലത്തെ ഏറ്റവും വലിയ ആക്രമണം നടത്തി യുക്രെയ്ൻ, മോസ്കോയിൽ പതിച്ചത് 34 ഡ്രോണുകൾ

യുക്രെയ്നും റഷ്യയുമായി 2022 ൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കുറഞ്ഞത് 34 ഡ്രോണുകളെ ആക്രമണത്തിനായി ഉപയോഗിച്ചാണ് റഷ്യയിൽ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തെ തുടർന്ന് നഗരത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ റഷ്യ വഴി തിരിച്ചുവിട്ടു. ഡൊമോഡെഡോവോ, ഷെറെമെറ്റിയേവോ, സുക്കോവ്‌സ്‌കി എന്നീ വിമാനത്താവളങ്ങൾ 36 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടെങ്കിലും പിന്നീട് പ്രവർത്തനം പുനരാരംഭിച്ചതായി റഷ്യയുടെ ഫെഡറൽ എയർ ട്രാൻസ്‌പോർട്ട് ഏജൻസി അറിയിച്ചു. ആക്രമണത്തിൽ മോസ്‌കോ മേഖലയിലെ ഒരാൾക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്.

ALSO READ: പലസ്തീൻ വിമോചന നേതാവ് യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിനം

അതേസമയം, റഷ്യൻ ഫെഡറേഷൻ്റെ പ്രദേശത്ത് വിമാനം പോലുള്ള ഡ്രോണുകൾ ഉപയോഗിച്ച് ഭീകരാക്രമണം നടത്താനുള്ള കൈവ് ഭരണകൂടത്തിൻ്റെ ശ്രമം പരാജയപ്പെട്ടെന്നും ഞായറാഴ്ച മൂന്ന് മണിക്കൂറിനുള്ളിൽ പടിഞ്ഞാറൻ റഷ്യയിലെ പ്രദേശങ്ങൾക്ക് മുകളിലൂടെ പറന്ന ഡ്രോണുകളെ റഷ്യൻ വ്യോമ പ്രതിരോധം നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, യുക്രെയ്ൻ നടപടിയ്ക്ക് പ്രതികാരമായി റഷ്യ ഒറ്റരാത്രികൊണ്ട് 145 ഡ്രോണുകൾ വിക്ഷേപിച്ചതായി യുക്രെയ്ൻ വൃത്തങ്ങളും പറഞ്ഞു. ഇതിൽ 62 എണ്ണം തങ്ങളുടെ വ്യോമ പ്രതിരോധം തകർത്തതായി കൈവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News