കഠിനമായ പോരാട്ടം ;റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശത്തിന്റെ പകുതിയും തിരിച്ചു പിടിച്ച് യുക്രൈൻ

റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശത്തിന്റെ പകുതിയും തിരിച്ചു പിടിച്ച് യുക്രൈൻ. റഷ്യ ആക്രമിച്ച് പിടിച്ചെടുത്ത യുക്രൈന്റെ പ്രദേശങ്ങൾ കൈവ് കഠിനമായ പോരാട്ടത്തിലൂടെയാണ് തിരികെ പിടിച്ചതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.

‘റഷ്യ ആദ്യം പിടിച്ചെടുത്തതിന്റെ 50% ഇതിനകം തന്നെ യുക്രൈന്‍ തിരിച്ചു പിടിച്ചിട്ടുണ്ട്.’ എന്ന് ബ്ലിങ്കെന്‍ പറഞ്ഞു. യുഎസ് നിര്‍മ്മിത എഫ്-16 യുദ്ധവിമാനങ്ങള്‍ യുക്രൈയ്ന് ലഭിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ബ്ലിങ്കെന്‍ പറഞ്ഞു. വിമാനം നല്‍കുമ്പോള്‍ അവര്‍ക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും വിമാനങ്ങള്‍ പരിപാലിക്കാനും അവ മികച്ച രീതിയില്‍ ഉപയോഗിക്കാനും കഴിയുമെന്ന് ഉറപ്പാക്കുന്നതിലുമാണ് പ്രധാനമായും ശ്രദ്ധിക്കുന്നത് എന്നും ബ്ലിങ്കെന്‍ വ്യക്തമാക്കി.

ALSO READ: എംബാപ്പേയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍

രാജ്യത്തിന്റെ തെക്ക് ഭാഗത്തുളള ചില ഗ്രാമങ്ങളും കിഴക്ക് ബഖ്മുട്ട് നഗരത്തിന് ചുറ്റുമുള്ള ചില പ്രദേശങ്ങളും യുക്രൈന്‍ തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ റഷ്യയ്‌ക്കെതിരെ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ യുക്രൈനായിരുന്നില്ല. 11 രാജ്യങ്ങളുടെ ഒരു സഖ്യം, ഓഗസ്റ്റില്‍ ഡെന്‍മാര്‍ക്കില്‍ വെച്ച് എഫ് -16 യുദ്ധവിമാനങ്ങള്‍ പറത്താന്‍ യുക്രേനിയന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കും.

ALSO READ: പാകിസ്ഥാനിൽ ഇസഹാക് ധറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ തീരുമാനം

കൂടാതെ റൊമാനിയയില്‍ ഒരു പരിശീലന കേന്ദ്രവും സ്ഥാപിക്കും. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിത എഫ്-16 വിമാനങ്ങള്‍ക്കായി, ഏറെക്കാലമായി യുക്രൈന്‍ ആവശ്യമറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം വരെ വിമാനം അയയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞിരുന്നു. വിമാനങ്ങളുടെ പരിശീലനത്തിനും വിതരണത്തിനും കുറഞ്ഞത് 18 മാസമെങ്കിലും വേണ്ടിവരുമെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ കണക്കാക്കിയിട്ടുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News