റഷ്യയ്ക്കു നേരെ 9/11 വേൾഡ് ട്രേഡ് സെൻ്റർ മോഡൽ ആക്രമണം നടത്തി യുക്രൈൻ. റഷ്യൻ നഗരമായ കാസനിലെ ബഹുനില കെട്ടിടങ്ങൾ ലക്ഷ്യമാക്കിയായിരുന്നു യുക്രൈൻ ആക്രമണം നടത്തിയത്. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു യുക്രൈൻ്റെ ആക്രമണം. റഷ്യയിലെ മാധ്യമങ്ങൾ തന്നെയാണ് ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എട്ട് ഡ്രോണുകൾ ഉപയോഗിച്ചു കൊണ്ടാണ് കാസനിൽ യുക്രൈൻ ആക്രമണം നടത്തിയിരിക്കുന്നത്. ഇതില്‍ ആറു ഡ്രോണുകള്‍ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളിലും ഒരെണ്ണം വ്യാവസായിക മേഖലയിലും പതിച്ചു. ഒരു ഡ്രോൺ തങ്ങൾ വെടിവെച്ചിട്ടതായി കാസൻ ഗവർണർ അറിയിച്ചു.
ALSO READ: യൂറോപ്യൻ യൂണിയന് ട്രംപിൻ്റെ ഭീഷണി, എണ്ണയും ഇന്ധനവുമെല്ലാം ഇവിടെ നിന്ന് വാങ്ങിക്കൊള്ളണം ഇല്ലെങ്കിൽ….
എന്നാൽ, യുക്രൈൻ്റെ ആക്രമണത്തിൽ നാശനഷ്ടങ്ങൾ എത്ര സംഭവിച്ചു എന്നോ, എത്ര പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നോ റഷ്യൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് കാസന്‍. കാസനിലെ അപ്രതീക്ഷിത ഡ്രോൺ ആക്രമണത്തെ തുടർന്ന് കാസന്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അധികൃതർ നിര്‍ത്തിവെച്ചു.
⚡️ Drones attack Kazan high-rise building, residents evacuated pic.twitter.com/p6ZBHoRjqj
— RT (@RT_com) December 21, 2024
റഷ്യ തങ്ങൾക്ക് നേരെ അയച്ച 113 ഡ്രോൺ ആക്രമണത്തിന് മറുപടിയാണ് ഈ ആക്രമണം എന്നാണ് ഡ്രോൺ ആക്രമണത്തെ സംബന്ധിച്ച് യുക്രൈൻ പ്രതികരിച്ചിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here