മോസ്‌കോ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയിന്‍

മോസ്‌കോ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയിന്‍. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആളില്ലാത്ത കെട്ടിടങ്ങളിലേക്ക് നടത്തിയ ആക്രമണം ഇലക്ട്രോണിക് പ്രതിരോധ സംവിധാനം ഉപയോഗിച്ച് റഷ്യ തടഞ്ഞിട്ടുണ്ട്. ആര്‍ക്കും പരിക്കുപറ്റിയില്ലെങ്കിലും പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിന് അടുത്തു വച്ചായിരുന്നു ഡ്രോണ്‍ തകര്‍ന്നുവീണത്.

Also Read: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി

സംഭവം തീവ്രവാദ ആക്രമണം ആണെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വ്യാഖ്യാനം. നേരത്തെ വ്‌ലാദിമിര്‍ പുടിന്റെ ക്രെംലിനിലെ കൊട്ടാരത്തിലേക്ക് ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. പുടിന് നേരെ കൊലപാതക നീക്കം നടന്നതാണെന്ന റഷ്യന്‍ വാദം അന്ന് നിഷേധിക്കുകയായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലിന്‍സ്‌കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News