റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ ഉക്രൈന്‍- ഉത്തര കൊറിയന്‍ സൈനികര്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്

ukraine-russia

റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ ഉക്രൈന്‍ സേനയും ഉത്തരകൊറിയന്‍ സൈനികരും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന യുഎസ്, ഉക്രൈന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയുടെ 810 പ്രത്യേക നേവല്‍ ഇന്‍ഫന്‍ട്രി ബ്രിഗേഡുമായി ചേര്‍ന്നാണ് ഉത്തരകൊറിയന്‍ സൈനികര്‍ പോരാടിയതെന്നും ഉക്രൈന്‍ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇക്കാര്യത്തില്‍ ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ഓഫീസ്, പ്രതിരോധ മന്ത്രാലയം, റഷ്യന്‍ പ്രതിരോധ മന്ത്രാലയം, പെന്റഗണ്‍, യുഎസ് വിദേശകാര്യവകുപ്പ് എന്നിവ പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റിലാണ് ഉക്രൈന്‍ സൈന്യം റഷ്യയുടെ അതിര്‍ത്തിയായ കുര്‍സ്‌ക് മേഖലയിലേക്ക് നുഴഞ്ഞുകയറ്റം ആരംഭിച്ചത്. കുര്‍സ്‌കില്‍ ചുരുങ്ങിയത് 10,000 ഉത്തരകൊറിയന്‍ സൈനികര്‍ ഉണ്ടെന്നും എന്നാല്‍ അവര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിയുന്നില്ലെന്നും പെന്റഗണ്‍ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു.

Read Also: ട്രംപിന് രണ്ടാമൂഴം; അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം- തത്സമയം

ഉത്തരകൊറിയന്‍ സൈനികരുമായി ആദ്യ ഏറ്റുമുട്ടല്‍ നടന്നതായി ദക്ഷിണ കൊറിയന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ ഉക്രൈന്‍ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ് പറഞ്ഞു. എപ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് വ്യക്തമല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയന്‍ സൈനികരില്‍ ഒരുപാട് പേര്‍ കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥന്‍ പത്രത്തോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News