പരുക്കേറ്റ പട്ടാളക്കാരെ ആശുപത്രിയിലെത്തിക്കാൻ ട്രെയിൻ ആംബുലൻസുമായി ഉക്രൈൻ

train-ambulance-ukraine

സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ കാത്തിരിക്കുന്ന സാധാരണ ട്രെയിൻ ആണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ. പക്ഷേ മൂടൽമഞ്ഞുള്ള ജാലകങ്ങൾക്കപ്പുറം പരിക്കേറ്റ സൈനികരെയും ഡോക്ടറെയും കാണാം. നീലയും മഞ്ഞയും നിറത്തിലുള്ള ഈ ട്രെയിനിൽ ആണ് യുദ്ധമുന്നണിയിലെ സൈനികരെ ഉക്രൈൻ സർക്കാർ ആശുപത്രിയിലെത്തിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ട്രെയിൻ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

സൈന്യത്തിൻ്റെ നിയന്ത്രണത്തിലുള്ള ഈ ട്രെയിനിൻ്റെ എല്ലാ ബോഗികളിലും പരുക്കേറ്റവരാണ്. യുദ്ധമുന്നണിയിൽ നിന്ന് അകലെയുള്ള ആശുപത്രികളിലേക്ക് പരിക്കേറ്റ സൈനികരെ കൊണ്ടുപോകുന്നു. നിരവധി ആളുകളെ ഒരേസമയം മാറ്റാൻ കഴിയും, ഹെലികോപ്റ്ററിൽ കൊണ്ടുപോകുന്നതിനേക്കാൾ സുരക്ഷിതം തുടങ്ങിയ നേട്ടങ്ങൾ ട്രെയിൻ ആംബുലൻസിനുണ്ട്.

Read Also: അമേരിക്കയിൽ നൂറുകണക്കിന് ബാലറ്റുകൾ തീവച്ച് നശിപ്പിച്ചു; സംഭവം വ്യത്യസ്ത സ്ഥലങ്ങളിൽ

റഷ്യ- ഉക്രൈൻ ആക്രമണം ആരംഭിച്ച് മൂന്ന് വർഷം പിന്നിടുമ്പോൾ ഉക്രൈനിലെ മെഡിക്കൽ സൗകര്യങ്ങൾ ശക്തമായ പ്രതിസന്ധിയിലാണ്. നിരവധി ആശുപത്രികൾ തകർന്നു. അതേസമയം അവശേഷിക്കുന്നവയിൽ നിറയെ രോഗികളും പരുക്കേറ്റവരുമാണ്. ഈ പശ്ചാത്തലത്തിലാണ് ട്രെയിൻ ആംബുലൻസ് ഏർപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News