യുദ്ധതന്ത്രം മാറ്റി പ്രയോഗിക്കാൻ യുക്രൈൻ

പെൻ്റഗണിൽ നിന്ന് പ്രധാന യുദ്ധവിവരങ്ങൾ ചോർന്നതോടെ യുദ്ധതന്ത്രം മാറ്റി പ്രയോഗിക്കാൻ യുക്രൈൻ. റഷ്യ- യുക്രൈൻ യുദ്ധത്തിൽ യുക്രൈന് നാറ്റോ എത്തിച്ചു നൽകുന്ന സായുധ, സാമ്പത്തിക സഹായങ്ങൾ അടക്കമുള്ള വിവരങ്ങളാണ് അമേരിക്കൻ പ്രതിരോധ വകുപ്പിൽ നിന്ന് ചോർന്നത്. സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായ രഹസ്യ വിവര ചോർച്ച നുണയാണെന്നും യുക്രൈൻ യുദ്ധത്തെ ബാധിക്കുന്ന ഒരു ചോർച്ചയും ഉണ്ടായിട്ടില്ല എന്നുമായിരുന്നു വാദം.

വിവര ചോർച്ച എന്ന നിലയിൽ റഷ്യ നടത്തുന്ന ഫോട്ടോഷോപ്പ് യുദ്ധമാണ് ഇതെന്നും യുക്രൈൻ പരിഹാസം ഉയർത്തിയിരുന്നു. എന്നാൽ, ചോർച്ചയെ തുടർന്ന് യുദ്ധതന്ത്രം യുക്രൈൻ മാറ്റുമെന്നാണ് പുറത്തുവരുന്ന സൂചന. യുദ്ധത്തിൻറെ ഭാഗമായി കൊല്ലപ്പെട്ട സൈനികരുടെയും സിവിലിയൻസിന്റെയും എണ്ണത്തിലും വൈരുദ്ധ്യം പുറത്തുകൊണ്ടു വരുന്നതാണ് രഹസ്യ വിവര ചോർച്ച.

ചോർന്ന ക്ലാസിഫൈഡ് വിവരങ്ങളിൽ അമേരിക്ക, സഖ്യകക്ഷികളായ സൗത്ത് കൊറിയയിൽ നിന്നടക്കം ചോർത്തിയ വിവരങ്ങളും ഉണ്ടെന്നാണ് സൂചന. സഖ്യകക്ഷികൾക്ക് മേൽ നടക്കുന്ന അമേരിക്കൻ ചാരപ്പണിയിൽ അവർ വിമർശനം ഉയർത്തിയാൽ പ്രശ്നം വഷളായേക്കും. പെൻ്റഗണിൽ നിന്ന് വിവരങ്ങൾ ചോർന്നതിലുള്ള ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത ജനങ്ങൾ വിമർശനവിധേയമാക്കുമെന്ന ആശങ്ക അമേരിക്കക്കുമുണ്ട്. വിവര ചോർച്ച സ്ഥിരീ കരിക്കുന്ന വിധത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക പ്രതിരോധവകുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News