നാലു പോയിന്റ് സ്വന്തമാക്കിയിട്ടും പ്രീ ക്വാര്‍ട്ടര്‍ കാണാതെ യുക്രൈന്‍ പുറത്ത്

ബെല്‍ജിയം,റുമേനിയ,സ്ലൊവാക്യ ടീമുകള്‍ യൂറോ കപ്പ് പ്രീ-ക്വാര്‍ട്ടറിലെത്തി .യുക്രെയ്നുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് ബല്‍ജിയം ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി പ്രീ-ക്വാര്‍ട്ടറിലെത്തിയത്. നാലു പോയന്റ് സ്വന്തമാക്കിയിട്ടും യുക്രൈന് പ്രീക്വാര്‍ട്ടര്‍ കാണാതെ യുക്രെയ്ന്‍ പുറത്താകുകയും ചെയ്തു.ആദ്യപകുതിയിലുടനീളം പന്തിന്മേല്‍ ആധിപത്യം പുലര്‍ത്തിയത് ബെല്‍ജിയമായിരുന്നു.

ALSO READ: പാർലമെൻറിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്; രാജ്യസഭയുടെ 264ാം സമ്മേളനത്തിനും തുടക്കമാകും

ഗ്രൂപ്പ് ചാമ്പ്യന്‍മാരായി റൊമാനിയയും രണ്ടാം സ്ഥാനക്കാരായി ബെല്‍ജിയവും മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒന്നായി സ്ലൊവാക്യയും പ്രീക്വാര്‍ട്ടറില്‍ കടന്നു. മൂന്നു ടീമിനും മൂന്ന് കളികളില്‍ നിന്ന് നാലു പോയന്റ് വീതമാണുള്ളത്. മൂന്നാം സ്ഥാനക്കാരായാണ് സ്ലൊവാക്യയുടെ പ്രീ-ക്വാര്‍ട്ടര്‍ പ്രവേശനം.ജൂണ്‍ 29-ന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ബെല്‍ജിയത്തിന് എതിരാളികള്‍ ആയി വരുന്നത്.

ALSO READ: പത്തനംതിട്ടയില്‍ ട്യൂഷന്‍ സെന്ററുകളും നാളെ പ്രവര്‍ത്തിക്കാന്‍ പാടില്ല: ജില്ലാ കളക്ടര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News