വ്യാജ വാർത്ത, ‘പച്ചയ്ക്ക് പറയുന്നു’ ഓണ്‍ലൈന്‍ ചാനലിനെതിരെ ഊരാളുങ്കല്‍ സൊസൈറ്റി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി യെ കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയ ‘പച്ചയ്ക്ക് പറയുന്നു’ എന്ന ഓണ്‍ലൈന്‍ ചാനലിനെതിരെ സൊസൈറ്റി രംഗത്ത്. എറണാകുളം കുണ്ടന്നൂരിലെ പാലവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോയ്ക്കെതിരെയാണ് യുഎൽസിസിഎസ്‌ അധികൃതർ പ്രതികരണവുമായി രംഗത്തെത്തിയത്.

തകർച്ചയിലായ പാലം നിർമിച്ചത് ഊരാളുങ്കൽ സൊസൈറ്റിയാണെന്ന ഓൺലൈൻ ചാനലിൽ വന്ന വാർത്ത വസ്‌തുതാ വിരുദ്ധമാണ്. വീഡിയോയിൽ പറയുന്ന പാലം നിർമിച്ചത് ഊരാളുങ്കൽ സൊസൈറ്റി അല്ലെന്ന്‌ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോർപറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടും വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടിയെടുക്കുമെന്നും യുഎൽസിസിഎസ്‌ അധികൃതർ ആവശ്യപ്പെട്ടു

പ്രസ്‌താവനയുടെ പൂർണ്ണരൂപം

എറണാകുളത്തെ കുണ്ടന്നൂരിൽ ഒരു പാലം താഴുന്നു എന്നും അത് നിർമ്മിച്ചത് ഊരാളുങ്കൽ സൊസൈറ്റി ആണെന്നും പറഞ്ഞ് ഓൺലൈൻ ചാനലിൽ ഒരാൾ വ്യാജവീഡിയോ ഇട്ടിരിക്കുന്നു. ആ വീഡിയോവിൽ പറയുന്ന പാലം നിർമ്മിച്ചത് ഊരാളുങ്കൽ സൊസൈറ്റി അല്ല. അക്കാര്യം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടും മറ്റെന്തോ താത്പര്യത്തിൽ ഇയാൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതാണ് എന്നാണു മനസിലാക്കുന്നത്. ആധികാരികത ഇല്ലാത്ത ചിലർ സ്വന്തം ചാനലുകൾ ഉണ്ടാക്കി നടത്തുന്ന വ്യാജപ്രചാരണങ്ങളെപ്പറ്റി കേരള ഹൈക്കോടതിക്കുതന്നെ ഈയിടെ അടുത്തടുത്ത ദിവസങ്ങളിൽ വെവ്വേറെ വിധികളിൽ വിമർശിക്കേണ്ടിവന്നത് നാം കണ്ടതാണല്ലോ.

ALSO READ: വ്യാജ മയക്കുമരുന്ന് കേസ്; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഇത്തരത്തിലുള്ള ഒരു ആധികാരികതയും ഇല്ലാത്ത ഒരു സ്വകാര്യ അക്കൗണ്ടിലെ വ്യാജപ്രചാരണം വിശ്വസിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നൂറ്റാണ്ടു തികയാൻ പോകുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി എന്ന മഹത്തായ സ്ഥാപനത്തിൻ്റെ വിലമതിക്കാനാവാത്ത വിശ്വാസ്യതയെയും സാമൂഹികാദരവിനെയും ബാധിക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾകൊണ്ട് സൊസൈറ്റിക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങൾ കണക്കാക്കി അതു നഷ്ടപരിഹാരമായി ലഭിക്കാൻ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News