മലയാള മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്: ഊരാളുങ്കല്‍

വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ ഊരാളുങ്കൽ ലേബർകോൺട്രാക്റ്റ് സൊസൈറ്റിയെ നിയോഗിച്ചെന്ന മലയാള മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് യുഎല്‍സിസിഎസ്. വിവരശേഖരണത്തിന്സർക്കാർ തെരഞ്ഞെടുത്ത നാല് ഏജൻസികളിൽ ഒന്നുമാത്രമാണ് ഊരാളുങ്കൽ സൊസൈറ്റി. 2016 ഫെബ്രുവരിയിൽ യുഡിഎഫ് സർക്കാറാണ് സർവ്വേനടത്തിപ്പിന് യുഎൽസിസിഎസിനെ ചുമതലപ്പെടുത്തിയതെന്നുംഅധികൃതർ അറിയിച്ചു.

ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം മാപ്പിംഗ് തയ്യാറാക്കുന്ന പദ്ധതി വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്ന തരത്തിൽ മാറ്റം വരുത്തി സർക്കാർ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകി എന്നായിരുന്നു മലയാള മനോരമ പ്രസിദ്ധികരിച്ച വാർത്ത. 2016 ഫെബ്രുവരിയിൽ ആണ് ഇതിനായി ഊരാളുങ്കൽ ഉൾപ്പടെ 4 സ്ഥാപനങ്ങളെ സർക്കാർ തെരഞ്ഞെടുത്തത്.

ALSO READ: കോട്ടയത്ത് പത്തൊൻപതുകാരിക്ക് നേരെ നഗ്‌നതാപ്രദർശനം, യുവാവ് പിടിയിൽ

എന്നാൽ ഊരാളുങ്കളിനെ മാത്രം ലക്ഷ്യം വച്ചുള്ള വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യുഎല്‍സിസിഎസ് പത്രക്കുറിപ്പിൽ പറഞ്ഞു. വ്യക്തിഗത വിവരങ്ങൾ കൂടി ശേഖരിക്കുന്നതരത്തിൽ പദ്ധതി മാറ്റം വരുത്തിയത് 2018-ൽ ആണ് എന്ന മനോരമ വാർത്ത വസ്തുതയല്ലെന്നുംവാർത്താക്കുറിപ്പിൽ പറയുന്നു.

2016 ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവിൽ തന്നെ കുടുംബങ്ങളുടെ സോഷ്യോളജിക്കൽ ഡേറ്റകൂടി മാപ്പിങ്ങിൻ്റെ പരിധിയിൽ കൊണ്ടുവരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നുംഅധികൃതർ അറിയിച്ചു. ഒരു ബ്ലോക്കുപഞ്ചായത്തിലെ പോലും വിവരങ്ങൾ ഒന്നിച്ച് ഒരു ഏജൻസി അല്ല ശേഖരിക്കുന്നത് എന്നത് ഡേറ്റാസുരക്ഷയ്ക്ക് അനുഗുണമാണ്. വിവരശേഖരണത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ സർക്കാരിൻ്റെ സെർവ്വറിലേക്ക് നേരിട്ട് എൻ്റർ ചെയ്യുകയാണ് സ്ഥാപനങ്ങൾ ചെയ്യുന്നതെന്നും ഡേറ്റയുടെഉടമസ്ഥതയും കൈകാര്യവും പൂർണ്ണമായും സർക്കാരിനാണെന്നും പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.

മറ്റുസംസ്ഥാനങ്ങൾ പലതും വിവരശേഖരണചുമതല സ്വകാര്യ ഏജൻസികളെ ഏല്പിച്ചപ്പോൾ കേരളംസാമൂഹികോത്തരവാദിത്വവും വിശ്വസ്തതയും ഉള്ള സ്ഥാപനങ്ങളെ ഏല്പിച്ചത് പ്രശംസനീയമാണെന്നും യുഎല്‍സിസിഎസ് പത്രക്കുറിപ്പിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News