വായ്പ്പുണ്ണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ..? എങ്കില്‍ നിങ്ങള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്

സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ്. വായ്ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ വ്രണങ്ങളെയാണ് വായ്പ്പുണ്ണ് എന്ന് പറയുന്നത്. കൂടുതല്‍ ദിവസം നില്‍ക്കാത്തതുകൊണ്ട് പലപ്പോഴും ഇത്തരം വായ്പ്പുണ്ണുകളെ നമ്മള്‍ സീരിയസായി കാണാറില്ല.

എന്നാല്‍ വായില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യ ഘട്ട ലക്ഷണമാകാമെന്നാണ് പഠനങ്ങല്‍ പറയുന്നത്. വായ്പ്പുണ്ണിനെ തുടര്‍ന്നുണ്ടാകുന്ന വേദന സഹിക്കാന്‍ പറ്റാത്തതാണ്.പല്ലുകള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍, ചതവ്, വിറ്റാമിനുകളുടെ അഭാവം, അണുബാധ തുടങ്ങിയ കാരണങ്ങളാല്‍ വായ്പുണ്ണ് ഉണ്ടാവാം.

ALSO READ :ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! ജെമിനി ചാറ്റ്ബോട്ട് ഇപ്പോൾ നിങ്ങളുടെ ജിമെയിൽ ആപ്പിലും

വായില്‍ ഇടയ്ക്കിടെ അള്‍സര്‍ പ്രത്യക്ഷപ്പെടുന്നത് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാമെന്ന് പഠനത്തില്‍ പറയുന്നു. ദഹനനാളത്തെ ബാധിക്കുന്നതും ഓവര്‍ലാപ്പിങ് ലക്ഷണങ്ങളുള്ളതുമായ വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളാണ് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍. കൂടാതെ പ്രതിരോധ ശേഷി കുറഞ്ഞാലും ഇത്തരത്തില്‍ വായ്പ്പുണ്ണ് ഇടയ്ക്കിടെ ഉണ്ടാവാം.

ALSO READ:സിനിമാ മേഖലയിലെ സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും എല്‍ ഡി എഫ് സര്‍ക്കാര്‍ നൽകിയിട്ടുണ്ട്: ബൃന്ദ കാരാട്ട്

ഇവ രണ്ടും ഒരു ഓട്ടോ ഇമ്മ്യൂണല്‍ കണ്‍ഡീഷനാണ്. പാരമ്പര്യ ജീനാണ് ക്രോണ്‍സ് രോഗത്തിന് കാരണമാകുന്നതെങ്കില്‍ ഗോതമ്പ്, ബാര്‍ലി തുടങ്ങിയവയില്‍ കാണപ്പെടുന്ന ഗ്ലൂട്ടന്‍ എന്ന പ്രോട്ടീനാണ് സെലീയാക് എന്ന രോഗവസ്ഥയെ ട്രിഗര്‍ ചെയ്യുന്നത്. വയറുവേദന, വയറിളക്കം, വിളര്‍ച്ച, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, സന്ധി വേദന തുടങ്ങിയവയാണ് ഇവയുടെ ലക്ഷണങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News