ആഹാ എന്താ ടേസ്റ്റ്! ചോറിനൊപ്പം ദേ ആ ഉള്ളി ചമ്മന്തിയുണ്ടേ പിന്നെ വേറെന്തുവേണം

ULLI CHAMMANTHI

ചൂട് ചോറും ചമ്മന്തിയും…ആഹാ! എന്താ കോമ്പിനേഷൻ അല്ലേ… എന്നും തേങ്ങാ, മാങ്ങാ, തക്കാളി, പുളി ചമ്മന്തി എന്നും കഴിച്ച് മടുത്തോ? എങ്കിൽ ഇന്നൊരു വെറൈറ്റി ചമ്മന്തി ഉണ്ടാക്കിയാലോ? നല്ല കൊതിയൂറും ഉള്ളി ചമ്മന്തി ! എങ്കിൽ ഇതാ ഒരു ഈസി റെസിപ്പി.

ചേരുവകൾ

പുളി: ഒരു വലിയ ഉരുള
ചുവന്നുള്ളി: 1 കപ്പ്
വറ്റൽമുളക് 7 എണ്ണം
വെളിച്ചെണ്ണ: ആവശ്യത്തിന്
ഉപ്പ്; ആവശ്യത്തിന്

ALSO READ; തണുപ്പാന്‍ കാലത്ത് ഭക്ഷണ കാര്യത്തിലിത്തിരി ശ്രദ്ധിക്കാം; ഇവയൊന്ന് കഴിച്ചാലോ?

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു ബൗളിലേക്ക് ഇട്ട് കഞ്ഞിവെള്ളം ഒഴിച്ച് പുളി കുതിർത്തി എടുക്കാം.ഇനിയൊരു.പാനിലേക്ക് എണ്ണ ഒഴിച്ച് ചുവന്നുള്ളി വാട്ടിയെടുക്കാം.ചുവന്നുള്ളി ചുവന്നു വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി വറ്റൽ മുളക് വറുത്ത് കോരി എടുക്കണം. ഇനി ഉള്ളിയും വറുത്ത മുളകും ചതച്ചെടുക്കണം. ഇനി ഇതിലേക്ക് നേരത്തെ കുതിർത്തി വെച്ച പുളിയും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി എടുക്കണം. ഇതോടെ നല്ല സ്വാദൂറും ഉള്ളി ചമ്മന്തി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News