ഒരേ രുചിയിലുള്ള പുട്ട് മടുത്തോ? എങ്കിൽ ഉണ്ടാക്കാം ഒരു കിടിലൻ ഉള്ളി പുട്ട്

എന്നും ഒരേ രീതിയിൽ പുട്ട് ഉണ്ടാക്കിയാൽ മടുത്ത് പോകും. വെറൈറ്റി രുചിയിൽ പല രുചികളിൽ പുട്ട് ഉണ്ടാകാവുന്നതാണ്. ഇന്ന് ബ്രേക്ഫാസ്റ്റിന് ഒരൽപ്പം വെറൈറ്റിയായി ഒരു പുട്ട് ഉണ്ടാക്കിയാലോ? നല്ല കിടിലൻ രുചിയിൽ ഉള്ളി പുട്ട് ഉണ്ടാക്കാം. എങ്ങനെ വീട്ടിൽ ഉള്ളി പുട്ട് ഉണ്ടാക്കാമെന്ന് നോക്കാം…

ചേരുവകൾ:

ചെറിയ ഉള്ളി- 10 എണ്ണം/ സവാള – 2 എണ്ണം

ചുവന്ന മുളക് ചതച്ചത്- 2 സ്പൂണ്‍

തേങ്ങ- അര മുറി ചിരകിയത്

കറിവേപ്പില- രണ്ട് തണ്ട്

എണ്ണ- 2 സ്പൂണ്‍

പുട്ട് പൊടി- 2 കപ്പ്‌

ഉപ്പ് – ആവശ്യത്തിന്

തേങ്ങ- 4 സ്പൂൺ

വെള്ളം- ആവശ്യത്തിന്

Also read: ഇനി ഇങ്ങനെ പയർ കഞ്ഞി ഉണ്ടാക്കി നോക്കൂ; ടേസ്റ്റി ആൻഡ് ഹെൽത്തി

ഉണ്ടാക്കുന്ന വിധം:

ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ നന്നായിട്ട് ചൂടാകുമ്പോൾ അതിലേയ്ക്ക് ഉള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയെടുക്കണം.

അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത ശേഷം നല്ലതുപോലെ ഫ്രൈ ആകുന്നത് വരെ വഴറ്റിയെടുക്കുക. ഇനി അതിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന് മുളക് ചതച്ചതും കറിവേപ്പിലയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് നല്ല ഡ്രൈ ആക്കി എടുക്കുക.

അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പുട്ടുപൊടി ചേർത്ത് ഉപ്പും കുറച്ചു വെള്ളവും അതിന്റെ ഒപ്പം തന്നെ ഈ ഒരു മിക്സിങ്ങും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. സാധാരണ പുട്ടുപൊടി കുഴക്കുന്ന പോലെ കുഴച്ചാൽ മതിയാകും.

ഇനി ഒരു പുട്ട് കുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്തുകൊടുത്തതിന് ശേഷം ഈ ഉള്ളി മിക്സ് കൂടി ചേർത്തു കൊടുത്ത് വീണ്ടും തേങ്ങ ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക. വളരെ ഹെൽത്തി ആയിട്ടുള്ള പുട്ട് ഇതോടെ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News