നല്ല മൊരിഞ്ഞ തട്ടുകട സ്റ്റൈൽ ഉള്ളിവട ആയാലോ ?

വൈകുന്നേരം ചായക്കൊപ്പം നല്ല മൊരിഞ്ഞ ഉള്ളിവട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…

ചേരുവകൾ:

സവാള നീളത്തിലരിഞ്ഞത് – 2 എണ്ണം
ഇഞ്ചി കൊത്തിയരിഞ്ഞത് – 1 ടീസ്പൂൺ
പച്ചമുളക് വട്ടത്തിലരിഞ്ഞത് – ഒരെണ്ണം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കടലപ്പൊടി – 4 ടേബിൾസ്പൂൺ
മൈദ – 2 ടേബിൾസ്പൂൺ
അരിപ്പൊടി – 1 ടേബിൾസ്പൂൺ
കായപ്പൊടി – ¼ ടീസ്പൂൺ
ഓയിൽ – വറുക്കുന്നതിന്

Also read:ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ? ഇല്ലെങ്കിൽ റവകൊണ്ട് ഒരു കിടിലൻ പത്തിരി ഉണ്ടാക്കിയാലോ…

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ചേർത്ത് കൈ കൊണ്ട് നന്നായി കൂട്ടിയോജിപ്പിക്കാം. ഇതിലേക്ക് കടലപ്പൊടി, മൈദ, അരിപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് എടുക്കാം.

അതിന് ശേഷം കൈ വെള്ളത്തിൽ നനച്ചശേഷം മാവിൽ നിന്നും കുറേശ്ശേ എടുത്ത് ഉരുട്ടി വിരലുകൊണ്ടു പതുക്കെ അമർത്തി കൊടുത്തശേഷം ചൂടായി കിടക്കുന്ന എണ്ണയിലേക്ക് ഇടാം. രണ്ടുവശവും ഒരുപോലെ മൊരിയുന്നതിനായി ഇടയ്ക്കിടയ്ക്കു തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ഇടത്തരം തീയിൽ വറുത്തു കോരാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News