‘ലാപാതാ ലേഡീസിനെ മറികടന്ന തിരക്കഥ, കറി ആൻഡ് സയനൈഡിന്റെ സംവിധായകൻ’; പാർവതിയും ഉർവശിയും ഒന്നിക്കുന്ന ഉള്ളൊഴുക്ക്; ടീസർ പുറത്ത്

പാർവതിയും ഉർവശിയും ഒന്നിക്കുന്ന ഉള്ളൊഴുക്ക് സിനിമയുടെ ടീസർ പുറത്ത്. ജോളി ജോസഫിന്റെ കൊലപാതക കഥയായ കറി ആൻഡ് സയനൈഡിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയാണ് സിനിമയുടെ സംവിധായകൻ. ഇന്ത്യയ്ക്കകത്ത് നടന്ന തിരക്കഥ മത്സരത്തിൽ ലാപത ലേഡീസ് എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥയെ മറികടന്ന് ഒന്നാം സ്ഥാനം നേടിയ തിരക്കഥയാണ് ഉള്ളൊഴുക്കിന്റെത്. ടീസറിൽ ഒരു കുടുംബത്തിനകത്ത് നടക്കുന്ന ത്രില്ലർ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.

ALSO READ: ‘നായകൻ വീണ്ടും വരാർ’, ഉലക നായകന് ഫാൻ ബോയ് നൽകിയ സമ്മാനം, ലോകേഷിന്റെ സിനിമാ ജീവിതത്തിലെ ‘കാർബൺ’

പാർവതിയുടെ വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവായിട്ടാണ് ഉള്ളൊഴുക്ക് അടയാളപ്പെടുത്തുന്നത്. സുഷിന് ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘സ്ക്രിപ്റ്റ് നല്ലതാണെന്ന് കേൾക്കുന്നു. പക്ഷേ അതിനേക്കാളുപരി പാർവ്വതിയുടെയും ഉർവ്വശിയുടെയും ആക്ടിംഗിൽ വിശ്വാസമുണ്ട്’, എന്നാണ് ചിത്രത്തിന്റെ ടീസറിന് പ്രതികരണമായി പ്രേക്ഷകർ പങ്കുവെക്കുന്നത്.

ALSO READ: ‘പ്രേമലു’ നായികക്ക് ചെന്നൈയിൽ വൻ ആരാധകർ; ചിത്രം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് താരം

റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ആണ് നിര്‍വഹിക്കുന്നത്. ജൂൺ 21-ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാമും ഛായാഗ്രഹണം ഷെഹനാദ് ജലാലുമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News