ഓസ്കാർ ലൈബ്രറിയിൽ ഇടം നേടി ഉള്ളൊഴുക്ക്

അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഉള്ളൊഴുക്ക്. ഉര്‍വശിയും പാര്‍വതി തിരുവോത്തും ഒരേപോലെ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നേടിയത്.

Also read:‘ആ മോഹൻലാൽ ചിത്രത്തിന്റെ ക്ലൈമാക്സ് അങ്ങനെ ആയിരുന്നില്ല; ഒർജിനൽ കാണിച്ചിരുന്നെങ്കിൽ വലിയ പ്രശ്നം ഉണ്ടായേനെ’: എസ് എൻ സ്വാമി

ഇപ്പോള്‍ ഉള്ളൊഴുക്ക് സിനിമയുടെ തിരക്കഥ ഓസ്‌കര്‍ പുരസ്‌കാരം നല്‍കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ലൈബ്രറിയില്‍ ഇടം പിടിച്ചു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം നിർവഹിച്ച കമ്പനിയായ ആര്‍.എസ്.വി.പി മൂവീസ് തങ്ങളുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.

Also read:കാത്തിരിപ്പിന് വിരാമം; ശിവ കാർത്തികേയന്‍ ചിത്രം അമരന്‍റെ ട്രെയിലർ പുറത്തിറങ്ങി

അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ലൈബ്രറിയില്‍ 1910കള്‍ മുതല്‍ ഇന്നുവരെയുള്ള സിനിമ സ്‌ക്രിപ്റ്റുകളുടെ ഒരു വലിയ ശേഖരം ഉണ്ട്. 15,000ലധികം തിരക്കഥകളുള്ള ഈ ലൈബ്രറി ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സിനിമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് റഫറന്‍സായി ഉപയോഗിക്കാന്‍ കഴിയും. രായന്‍, പാര്‍ക്കിംഗ് എന്നീ ചിത്രങ്ങളാണ് സമീപകാലത്ത് ലൈബ്രറിയില്‍ ചേര്‍ത്ത മറ്റ് ഇന്ത്യന്‍ സിനിമ സ്‌ക്രിപ്റ്റുകള്‍. മോഷന്‍ പിക്‌ചേഴ്‌സ് അധികൃതര്‍ മുംബൈയിലെ ഏജന്‍സി വഴി ബന്ധപ്പെട്ടതനുസരിച്ച് ഇംഗ്ലീഷ് തിരക്കഥ നല്‍കിയതായി ക്രിസ്റ്റോ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News