ദിവസങ്ങള്‍ക്കുള്ളില്‍ വണ്ണം കുറഞ്ഞുതുടങ്ങും; ഉലുവ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

അടുക്കളയില്‍ സ്ഥിരമായി കാണാറുള്ള ഒന്നാണ് ഉലുവ. എന്നാല്‍ ഉലുവയുട രുചി എല്ലാവര്‍ക്കും അത്ര ഇഷ്ടമല്ല. എന്നാല്‍ നമ്മള്‍ കരുതുന്ന പോലെ ഉലുവ അത്ര നിസ്സാരനല്ല. വണ്ണം കുറയാന്‍ ഉലുവ വളരെ നല്ലതാണ്.

ദിവസവും വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് ടോക്സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും. ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാന്‍ ഉലുവയിട്ട വെള്ളം സഹായിക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഉലുവ വെള്ളം നല്ലതാണ്. ദഹന സംവിധാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തില്‍ നിന്ന് വിഷാംശം നീക്കാനും ഇത് സഹായിക്കും. മലബന്ധം, ദഹനക്കേട് എന്നിവയ്ക്ക് ഉലുവ ഫലപ്രദമാണ്.

വണ്ണം കുറയ്ക്കാന്‍ ഉലുവ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചര്‍മത്തിന്റെയും ആരോഗ്യം കാക്കുന്നു. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ ഉലുവ ചര്‍മത്തിലെ തിണര്‍പ്പുകളും കറുത്ത പാടുകളും മാറാന്‍ സഹായിക്കും.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലൊരു ഹെല്‍ത്തി ഡ്രിങ്കാണ് ഉലുവ വെള്ളം. നാരങ്ങ നീര്, തേന്‍, എന്നിവയ്‌ക്കൊപ്പം ഉലുവ വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News