കലൂർ സ്റ്റേഡിയം അപകടത്തിൽ മൃദംഗ വിഷൻ സിഇഒ ഷമീർ അബ്ദുൽ റഹീമടക്കം 3 പേർ പാലാരിവട്ടം പോലീസ് കസ്റ്റഡിയിൽ. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഷമീർ അബ്ദുൽ റഹീം പിടിയിലായത്. പരിപാടിയുടെ ഗിന്നസ് റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത് ഇയാളുടെ പേരിലാണ്. സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നിയാണ് പിടിയിലായ മറ്റൊരാൾ. സംഭവത്തിൽ നേരത്തെ നൃത്ത പരിപാടിയുടെ ഇവന്റ് മാനേജർ കൃഷ്ണ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേ സമയം, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ക്ലിയറന്‍സ് നേടാതെയാണ് സംഘാടകര്‍ കലൂര്‍ സ്റ്റേഡിയത്തിൽ മെഗാ ഡാൻസ് നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
ALSO READ; മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: മാതൃകാപരമായ പുനരധിവാസം വേഗത്തില്‍ ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ
ജിസിഡി എ 24 വ്യവസ്ഥകളും മാനദണ്ഡങ്ങളും നല്‍കിയിരുന്നു. പലതും സംഘാടകര്‍ പാലിച്ചിട്ടില്ല. പിഡബ്ല്യുഡിക്കും ഫയര്‍ഫോഴ്‌സിനും കത്തുനല്‍കി പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു. കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി സംഘാടകരായ മൃദംഗ വിഷൻ നൽകിയ അപേക്ഷയും പുറത്ത് വന്നിരുന്നു. അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാൻ വേണ്ടി മാത്രമാണ്. സ്റ്റേജ് ഉൾപ്പെടെയുള്ള അധികനിർമാണത്തിന് അനുമതി തേടിയില്ല.
അധികനിർമ്മാണത്തിന് കൊച്ചി കോർപ്പറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നിർദ്ദേശിച്ചിരുന്നു. എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. എന്നാൽ നിർദ്ദേശങ്ങൾ ഒന്നും സംഘാടകരായ മൃദംഗ വിഷൻ പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here