ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന അപകടദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ. താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് പിടിച്ചുകൊണ്ട് എം.എല്‍.എ. താഴേക്ക് വീഴുകയായിരുന്നു.

പരിപാടിയുടെ മുഖ്യസംഘാടകരില്‍ ഒരാളായ പൂര്‍ണിമ എം.എല്‍.എയോടൊപ്പം വരുന്നത് വീഡിയോയിലുണ്ട്. നടന്‍ സിജോയ് വര്‍ഗീസിനേയും കാണാം. സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരുക്കേല്‍ക്കാനിടയായ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ മുഖ്യ സംഘാടകര്‍ ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകും. മൃദംഗ വിഷന്‍ മാനേജിങ് ഡയറക്ടര്‍ എം നിഗോഷ്‌കുമാര്‍, ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് പ്രൊപ്രൈറ്റര്‍ പി എസ് ജനീഷ് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവുക.

ഇരുവരോടും ഇന്നുച്ചയ്ക്ക് 2 മണിയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അപകടവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേരെയും പോലീസ് പ്രതി ചേര്‍ത്തിരുന്നു. നരഹത്യശ്രമത്തിന് ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Also Read : കൊല്ലത്ത് അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം; പ്രതിയെ നാട്ടിലെത്തിച്ചു

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായി പിന്നീട് ഇടക്കാല ജാമ്യം ലഭിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷെമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരോട് നാളെ ഹാജരാകാന്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ചികിത്സയില്‍ തുടരുന്ന ഉമ തോമസിന്റെ ആരോഗ്യനില സംബന്ധിച്ച് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇന്നുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News