ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ ആശാവഹമായ പുരോഗതി. മകന്റെയും ഡോക്ടർമാരുടെയും നിർദ്ദേശങ്ങളോട് എംഎൽഎ പ്രതികരിച്ചു. തലയുടെയും നട്ടെല്ലിന്റെയും പരുക്കിലും പുരോഗതി.
രാവിലെ കണ്ണുതുറന്ന് ഉമാ തോമസ് എംഎൽഎ മക്കളെ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തു. എന്നാൽ വെന്റിലേറ്ററിൽ കഴിയുന്ന എംഎൽഎ അപകട നില തരണം ചെയ്തു എന്ന് പറയാൻ കഴിയില്ലെന്നും ന്യൂമോണിയ ഉണ്ടാകാനുള്ള സാധ്യത വെല്ലുവിളിയായി മുന്നിൽ ഉണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി .കണ്ണ് തുറക്കാനും കൈകാലുകൾ അനക്കാനും പറഞ്ഞപ്പോൾ അമ്മ അതിനോട് പ്രതികരിച്ചുവെന്ന് മകൻ വിഷ്ണു പറഞ്ഞു.
also read: ഉമാ തോമസിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതി, വെൻ്റിലേറ്ററിൽ തന്നെ തുടരും
അതേസമയം അപകടത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. സ്റ്റേഡിയത്തിൽ പരിപാടി നടത്തിയത് അനുമതിയില്ലാതെ എന്ന് കൊച്ചി കോർപ്പറേഷൻ വെളിപ്പെടുത്തി. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സംയുക്ത പരിശോധന റിപ്പോർട്ട് .സ്റ്റേജ് നിർമിച്ചത് അപകടകടമായെന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളും തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ നടൻ സിജോയ് വർഗീസിൻ്റയും ദിവ്യ ഉണ്ണിയുടെയും അടക്കമുള്ളവരുടെ മൊഴിയെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here