സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

UMA THOMAS

കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഒരു ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തില്‍ തുടരട്ടെ എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. ഉമ തോമസ് മക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയത്. എം എല്‍ എ സ്വന്തം കൈപ്പടയില്‍ മക്കള്‍ക്ക് എഴുതിയ കത്തും ഇന്നലെ പുറത്തു വന്നിരുന്നു. കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയെക്കുറിച്ച് ഗിന്നസ് ബുക്ക് അധികൃതരോട് വിവരങ്ങള്‍ അന്വേഷിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

Also Read : കാട്ടാന ആക്രമണം; മരിച്ച യുവാവിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഡിഎഫ്ഒ

ഗിന്നസുമായി മൃദംഗ വിഷന്‍ ഒപ്പ് വച്ച കരാര്‍ കൈമാറണം എന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ഗിന്നസ് അധികൃതര്‍ക്ക് കത്ത് അയക്കുമെന്നാണ് സൂചന. ഉമ തോമസിന് തലച്ചോറിനും ശ്വാസ കോശത്തിനുമാണ് ഗുരുതരമായി പരിക്കേറ്റത്.

ഡിസംബർ 29 നാണ് കൊച്ചി ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ വിഐപി പവലിയനിൽ നിന്ന് ഉമ തോമസ് എം എൽ എ താഴേക്ക് വീഴുന്നത്.ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. ഗ്യാലറിയുടെ മുകളിൽ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്. മുറിവിൽ നിന്ന് ധാരാളം രക്തം വാർന്നു പോയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News