‘മനുഷ്യത്വമില്ലേ?! ഉമ തോമസിന് അപകടം പറ്റിയിട്ടും പരിപാടി നിർത്തി വക്കാത്തത് സംഘാടകര്‍ കാണിച്ച ക്രൂരത’; തുറന്നടിച്ച് ഹൈക്കോടതി

uma thomas mla

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒരാൾ വീണ് ഗുരുതരമായി പരിക്കേറ്റിട്ടും, എന്തുകൊണ്ട് പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും നിര്‍ത്തിവെച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് തുറന്നടിച്ചു.

‘മനുഷ്യത്വം എന്നൊന്നില്ലേ. ഗാലറിയിൽ നിന്ന് വീണ ഉമ തോമസ് എംഎൽഎയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യത സംഘാടകർക്കുണ്ടായിരുന്നില്ലേ? അരമണിക്കൂർ പരിപാടി നിർത്തി വച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു. എംഎൽഎയ്ക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണ മനുഷ്യരുടെ ഗതിയെന്തായിരിക്കും. ഉമ തോമസിന് പരിക്കേറ്റപ്പോൾ സംഘാടകർ കാണിച്ചത് ക്രൂരതയാണ്’ – കോടതി പറഞ്ഞു.

ALSO READ; കൊലയാളി എംഎല്‍എ ഐസി ബാലകൃഷ്ണനെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഡിവൈഎഫ്ഐ

ഉമ തോമസിനെ ആശുപത്രിയിൽ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. സംഘാടകര്‍ക്ക് പണം മാത്രം മതിയെന്നും മനുഷ്യ ജീവന് വിലയില്ലാതായെന്നും ഹൈക്കോടതി പറഞ്ഞു. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത സാമ്പത്തിക വഞ്ചനാക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ചിന്റെ വിമർശനം.

അതേ സമയം, കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി രേഖപ്പെടുത്തി. ഉമ തോമസ് മക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തിൽ,  സംഘാടകരായ മൃദംഗവിഷന്‍റെ എംഡി നിഗോഷ് കുമാർ അടക്കമുള്ളവർ അറസ്റ്റിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News