ഉമാ തോമസ് എംഎൽഎ കണ്ണ് തുറന്നു. കൈകാലുകൾ അനക്കി. മകൻ കുറച്ചു സമയം മുൻപ് കണ്ടു. ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില സംബന്ധിച്ച് രാവിലെ 10 മണിക്ക് മെഡിക്കൽ ബോഡി യോഗം ചേരും.
അതേസമയം കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ കൂടുതൽ പേരുടെ അറസ്റ്റിനു സാധ്യതയുണ്ട്. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച എന്ന് സംയുക്ത പരിശോധന റിപ്പോർട്ട്. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട് തയ്യാറാക്കിയത് .
സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെ എന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ട്. വി ഐ പി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കലൂർ സ്റ്റേഡിയം അപകടത്തിൽ മൃദംഗ വിഷൻ സിഇഒ ഷമീർ അബ്ദുൽ റഹീമടക്കം 3 പേർ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഷമീർ അബ്ദുൽ റഹീം പിടിയിലായത്. പരിപാടിയുടെ ഗിന്നസ് റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത് ഇയാളുടെ പേരിലാണ്. സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നിയാണ് പിടിയിലായ മറ്റൊരാൾ. സംഭവത്തിൽ നേരത്തെ നൃത്ത പരിപാടിയുടെ ഇവന്റ് മാനേജർ കൃഷ്ണ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
also read: കലൂർ സ്റ്റേഡിയം അപകടം: ഉമ തോമസിനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു
അതേ സമയം, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ക്ലിയറന്‍സ് നേടാതെയാണ് സംഘാടകര്‍ കലൂര്‍ സ്റ്റേഡിയത്തിൽ മെഗാ ഡാൻസ് നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here