കലൂർ സ്റ്റേഡിയം അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതി. പറയുന്ന കാര്യങ്ങളോട് ഉമാ തോമസ് എം എൽ എ പ്രതികരിക്കുന്നുണ്ട് എന്നും സെഡേഷൻ്റെ അളവ് കുറച്ചു എന്നുമാണ് വിവരം.മെഡിക്കൽ ബുള്ളറ്റിൻ റിപ്പോർട്ട് പുറത്തിറക്കി
എക്സ്റയിൽ നേരിയ പുരോഗതി കാണുന്നു.ശ്വാസകോശത്തിലെ ഇൻഫെക്ഷൻ ആണ് വെല്ലുവിളി, വെൻ്റിലേറ്ററിൽ തന്നെ തുടരും, ഗുരുതരാവസ്ഥയിൽ നിന്ന് മാറി എന്ന് പറയാൻ ആകില്ല, ഇൻഫെക്ഷൻ കുറഞ്ഞിട്ടില്ല.കണ്ണ് തുറക്കാൻ പറഞ്ഞപ്പോൾ കണ്ണ് തുറന്നുവെന്നും പറഞ്ഞതിനോടെല്ലാം അമ്മ പ്രതികരിച്ചു എന്നുമാണ് മകൻ പറഞ്ഞത്.
also read: ഉമാ തോമസ് എംഎൽഎ കണ്ണ് തുറന്നു, കൈകാലുകൾ അനക്കി; മെഡിക്കൽ ബോഡിയോഗം ചേരും
അതേസമയം കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ കൂടുതൽ പേരുടെ അറസ്റ്റിനു സാധ്യതയുണ്ട്. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച എന്ന് സംയുക്ത പരിശോധന റിപ്പോർട്ട്. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട് തയ്യാറാക്കിയത് .
സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെ എന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ട്. വി ഐ പി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here